Connect with us

Kerala

‘സമ്പൂർണ’യിൽ യു.ഐ.ഡി. അസാധു;സ്‌കൂളുകളില്‍ തസ്തിക നഷ്ടത്തിന് സാധ്യത

Published

on

Share our post

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ പുതുക്കാത്തതിനാൽ പൊതുവിദ്യാലയങ്ങളിലെ ഒട്ടേറെ അധ്യാപക തസ്തികകൾ നഷ്ടപ്പെടാൻ സാധ്യത. വിദ്യാർഥികളുടെ എണ്ണം രേഖപ്പെടുത്തുന്ന ‘സമ്പൂർണ’ സോഫ്റ്റ്‌വേർ പരിശോധിക്കുമ്പോൾ മുൻവർഷം പഠിച്ച ഒട്ടേറെപ്പേരുടെ സാധുവായ യു.ഐ.ഡികൾ ഇപ്പോൾ അസാധുവാണ്. സമ്പൂർണയിൽ തിരുത്തലൊന്നും വരുത്താതെയാണിത്. ഇക്കാര്യം പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കൈറ്റാണ് പരിഹരിക്കേണ്ടതെന്ന മറുപടിയാണ് ലഭിച്ചതെന്ന് എൻ.ടി.യു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാർ പറഞ്ഞു.

വിദ്യാർഥിയുെട ആധാറിലെ പേര്, ലിംഗം, ജനനത്തീയതി എന്നിവ ആധാറുമായി യോജിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകമാത്രമാണ് കൈറ്റ് ചെയ്യുന്നതെന്നും ആധാർ പുതുക്കിയില്ലെങ്കിൽ അസാധുവായി കാണിക്കുമെന്നുമാണ് കൈറ്റിൽനിന്നുള്ള വിശദീകരണം. സ്കൂൾ തുറന്ന് ആറാം പ്രവൃത്തിദിനമായ ജൂൺ 10-ന് വൈകുന്നേരത്തോടെ വിദ്യാർഥികളുടെ എണ്ണം സമ്പൂർണയിൽ നൽകണം. സമ്പൂർണയിൽ നൽകുന്ന കുട്ടികളുടെ സാധുവായ യു.ഐ.ഡി. എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തിക അനുവദിക്കുക. ജൂൺ പത്തിനകം അസാധുവായ ആധാറുകൾ പുതുക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് അധ്യാപകർ. 2023-2024 അധ്യയനവർഷം സമ്പൂർണയിൽ സാധുവായ യു.ഐ.ഡിയുള്ള മുഴുവൻ കുട്ടികളെയും ഇക്കൊല്ലവും സാധുവായി പരിഗണിച്ച് തസ്തികനിർണയം നടത്തണമെന്ന് ഗോപകുമാർ ആവശ്യപ്പെട്ടു.


Share our post

Kerala

കോഴിക്കോട് പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

Published

on

Share our post

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ സ്വദേശി സൈതലവി (75) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 08.15-ഓടെയാണ് വീട്ടിലെ കഴുക്കോലില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ഓഗസ്റ്റില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ വീട്ടില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് . കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു സൈതലവി.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056).


Share our post
Continue Reading

Kerala

വടകരയിൽ യുവാവ് റെയില്‍വെ ട്രാക്കിൽ മരിച്ച നിലയിൽ

Published

on

Share our post

കോഴിക്കോട്: വടകരയിൽ റെയില്‍വെ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര കരിമ്പനപ്പാലത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കടവത്തൂര്‍ സ്വദേശി അമേഖ് (23) ആണ് മരിച്ചത്. ട്രെയിനിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്‍റെ പോക്കറ്റിൽ നിന്ന് ട്രെയിൻ ടിക്കറ്റ് കണ്ടെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. റെയില്‍വെ പൊലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.


Share our post
Continue Reading

Kerala

പൂന്തോട്ടവും കളിക്കളവും പഠനമുറിയും,’സ്മാർട്ട് അങ്കണവാടികൾ’, സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Published

on

Share our post

സംസ്ഥാനത്ത് പ്രവർത്തനസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം പെരുങ്കടവിള ഒറ്റശേഖരമംഗലം കുരവറ 60-ാം നമ്പർ അങ്കണവാടി കേന്ദ്രീകരിച്ച് ജനാർദനപുരം ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും.


Share our post
Continue Reading

Trending

error: Content is protected !!