നവയുഗം ബാലവേദി പേരാവൂർ മണ്ഡലം സംഗമം

മണത്തണ: നവയുഗം ബാലവേദി പേരാവൂർ മണ്ഡലം സംഗമം അയോത്തുംചാലിൽ എഴുത്തുകാരൻ ഗണേഷ് വേലാണ്ടി ഉദ്ഘാടനം ചെയ്തു.ശാർങ്ങധരൻ കൂത്തുപറമ്പ് മുഖ്യാഥിതിയായി. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂർ, ജില്ലാ പഞ്ചായത്തംഗം വി. ഗീത, കെ. ജയചന്ദ്രബോസ്, മാളവിക മജുംദാർ, അക്ഷയ് രമേശ്, അഖില മുഴക്കുന്ന്, പീതൻ.കെ.വയനാട് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: അക്ഷയ് രമേശ് (സെക്ര.), അഖില മുഴക്കുന്ന് (പ്രസി.).