India
റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെ ഇസ്രയേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു
ഗാസ: റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെയുള്ള ഇസ്രയേല്‍ ആക്രമത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ടാല്‍ അസ്-സുല്‍ത്താനിലെ ക്യാംപുകള്‍ക്ക് നേരെയായിരുന്നു ഇസ്രായേല്‍ ആക്രമണം. ആക്രമണത്തിന് ഇരകളായവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച രാത്രിയാണ് ഇസ്രയേല്‍ അഭയാര്‍ത്ഥി ക്യാംപിന് നേരെ ആക്രമണം അഴിച്ചു വിട്ടത്. പ്രദേശിക സമയം രാത്രി 8.45നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
അപകടത്തിന് രണ്ട് ദിവസം മുമ്പെടുത്ത ആകാശദൃശ്യങ്ങള്‍ പ്രകാരം നൂറ് കണക്കിന് അഭയാര്‍ത്ഥി ടെന്റുകള്‍ ഇവിടെയുണ്ടായിരുന്നതായി വ്യക്തമാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അഭയാര്‍ത്ഥി ക്യാമ്പിനുള്ളിലുണ്ടായിരുന്ന നിരവധി ആളുകള്‍ ജീവനോടെ കത്തിയെരിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. യു.എന്‍.ആര്‍.ഡബ്ല്യു.എ ലോജിസ്റ്റിക്സ് സ്പേസിന് സമീപത്തുള്ള ക്യാംപാണ് ആക്രമിക്കപ്പെട്ടത്. ജബലിയ, നുസൈറത്ത്, ഗാസ സിറ്റി എന്നിവിടങ്ങളിലും ഇസ്രയേല്‍ ആക്രമണം നടത്തി. 24 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 160 പേര്‍ കൊല്ലപ്പെട്ടു. റഫയില്‍ നടത്തുന്ന ആക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിട്ടിതിന് പിന്നാലെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുന്നത്.
കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. ‘അന്താരാഷ്ട്ര നിയമപ്രകാരമുള്ള നിയമാനുസൃതമായാണ് ആക്രമണം നടത്തിയതെന്നും രണ്ട് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥരെ വധിച്ചതായും ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേല്‍ ഗാസയില്‍ യുദ്ധം ആരംഭിച്ച 2023 ഒക്ടോബര്‍ ഏഴിന് ശേഷം 35,984 പലസ്തീനികള്‍ കൊല്ലപ്പെട്ടു. 80,643 പേര്‍ക്ക് പരിക്ക് പറ്റിയതായുമാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തലസ്ഥാനമായ ടെല്‍അവീവ് ഉള്‍പ്പെടെ പലയിടത്തും അപായ സൈറണ്‍ മുഴങ്ങിയിരുന്നു. എന്നാൽ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകളെ പ്രതിരോധിച്ചെന്നായിരുന്നു ഇസ്രയേല്‍ പ്രതികരണം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായിട്ടായിരുന്നു റിപ്പോർട്ടുകൾ. ജബലിയ ക്യാമ്പിലെ ഇസ്രയേലി സൈനികരെ പിടികൂടുകയും കൊല്ലുകയും ചെയ്തെന്ന് ഹമാസ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദം ഇസ്രയേൽ മിലിറ്ററി തള്ളിയിരുന്നു. ഇതിനിടെ ഈജിപ്തിൽ നിന്ന് സാധനങ്ങളുമായി നാല് ട്രക്കുകൾ ഗാസയിൽ എത്തിയിട്ടുണ്ട്.
റഫയില്‍ നടത്തുന്ന ആക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിട്ടിരുന്നു. ഗാസയിലെ ഇസ്രയേല്‍ അധിനിവേശം തടയണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നല്‍കിയ ഹരജിയില്‍ വിധി പറയുകയായിരുന്നു കോടതി. കൂടാതെ ബന്ദികളെ ഹമാസ് നിരുപാധികം വിട്ടയക്കണമെന്നും കോടതി ആവശ്യപ്പെട്ടു. റഫ ആക്രമണം പലസ്തീനികളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാക്കി. കരയാക്രമണം കാരണം അഭയാര്‍ഥികളാകുന്നവരുടെ എണ്ണം ഇനിയും ഉയരും. എട്ട് ലക്ഷത്തിലേറെ പലസ്തീനികള്‍ അഭയാര്‍ത്ഥികളായി മാറി.
പലസ്തീന്‍ ജനതയെ അപകടത്തിലേക്ക് തള്ളിവിടുന്ന നടപടികളില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറണമെന്നും കോടതി ആവശ്യപ്പെട്ടു. റഫയില്‍ ആക്രമണം സിവിലിയന്‍ കൂട്ടക്കുരുതിക്ക് ആക്കം കൂട്ടുകയാണ്. യുഎന്‍ വംശഹത്യാ ചട്ടപ്രകാരം റഫ ആക്രമണം പൂര്‍ണ തകര്‍ച്ചയിലേക്കാവും കാര്യങ്ങള്‍ എത്തിക്കുക. ഗാസയിലെ ദുരന്തപൂര്‍ണ്ണമായ അവസ്ഥ മുന്‍നിര്‍ത്തി നേരത്തെ പുറപ്പെടുവിച്ച കോടതി ഉത്തരവ് ഇസ്രയേല്‍ നടപ്പാക്കണം. ഗാസയില്‍ എവിടെയും പ്രവേശിച്ച് അന്വേഷണം നടത്താന്‍ ഇസ്രായേല്‍ അനുമതി നല്‍കണം. റഫയില്‍ എല്ലാ സൈനിക നടപടികളും ഉടന്‍ നിര്‍ത്തണം. റഫ അതിര്‍ത്തി തുറന്ന് ഗാസയില്‍ ഉടനീളം സഹായം എത്തിക്കാന്‍ വൈകരുതെന്നും കോടതി ആവശ്യപ്പെട്ടു.
India
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികൾ ഗൾഫ് രാജ്യങ്ങളിലേത്; വമ്പൻ മുന്നേറ്റം നടത്തി അറബ് നാടുകൾ
ദുബൈ: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഗള്‍ഫ് കറന്‍സികള്‍. കുവൈത്ത് ദിനാര്‍, ബഹ്റൈന്‍ ദിനാര്‍, ഒമാന്‍ റിയാല്‍ എന്നിവയാണ് മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവ. ജോര്‍ദാനിയന്‍ ദിനാര്‍, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് എന്നിവയാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളില്‍.ഒരു കുവൈത്ത് ദിനാറിന് 280.72 രൂപയും ബഹ്റൈൻ ദിനാറിന് 229.78 രൂപയും ഒമാൻ റിയാൽ 224.98 രൂപയുമാണ് നിലവിലെ വിനിമയ നിരക്ക്. പ്രധാനമായും എണ്ണയെ ആശ്രയിച്ചാണ് കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ സമ്പദ്‍വ്യവസ്ഥ മുമ്പോട്ട് പോകുന്നത്. ശക്തമായ സമ്പദ്‍ വ്യവസ്ഥയാണ് കുവൈത്തിനുള്ളത്. ഏകദേശം രണ്ട് ശതമാനം മാത്രമാണ് തൊഴിലില്ലായ്മ നിരക്ക്.
India
ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബൈ എയർപോർട്ട്
ദുബൈ: 2024ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. 6.02 കോടി സീറ്റുകളുമായാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം മുന്‍നിര സ്ഥാനം നിലനിര്‍ത്തിയത്.2023നെ അപേക്ഷിച്ച് എയർലൈൻ ശേഷിയിൽ ഏഴു ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും 2019ലെ നിലവാരത്തിൽ നിന്ന് 12 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്നും ഏവിയേഷൻ അനലിറ്റിക്‌സ് കമ്പനിയായ ഒ.എ.ജി അറിയിച്ചു. ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം, അന്താരാഷ്ട്ര എയർലൈൻ ശേഷി അനുസരിച്ചാണ് കണക്കാക്കുന്നത്.
അതേസമയം ഏറ്റവും തിരക്കേറിയ 10 ആഗോള വിമാനത്താവളങ്ങൾ ആകെ എയർലൈൻ ശേഷി (ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ) അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. 2024ല്‍ ഏറ്റവും തിരക്കേറിയ ആഗോള വിമാനത്താവളങ്ങളില്‍ ദുബൈയ്ക്ക് രണ്ടാം സ്ഥാനമുണ്ട്.106 രാജ്യങ്ങളിലായി 269 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവിസുകളുണ്ട്. ആകെ 101 അന്താരാഷ്ട്ര എയർലൈനുകൾ സർവിസ് നടത്തുന്നു. ദുബൈയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളും പോകുന്നത് ഇന്ത്യ, സൗദി, യുകെ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്കാണ്. അതേസമയം 2024 ആദ്യ പകുതിയില്‍ 4.49 കോടി യാത്രക്കാരാണ് ദുബൈ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തത്.
India
നഷ്‌ടമായ ഫോണ്‍ ബ്ലോക്ക് ചെയ്യാം, സൈബര്‍ തട്ടിപ്പുകാരെ പൂട്ടാം; ‘സഞ്ചാര്‍ സാഥി’ മൊബൈല്‍ ആപ്പ് പുറത്തിറക്കി
ദില്ലി: സൈബര്‍ സുരക്ഷ ലക്ഷ്യമിട്ടുള്ള ‘സഞ്ചാര്‍ സാഥി’ വെബ്‌സൈറ്റിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ടെലികോം മന്ത്രാലയം. മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടെങ്കില്‍ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും മൊബൈല്‍ കണക്ഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ പരാതി രജിസ്റ്റര്‍ ചെയ്യാനും ഇനി സഞ്ചാര്‍ സാഥി ആപ്പ് വഴി എളുപ്പം സാധിക്കും.സഞ്ചാര്‍ സാഥിയുടെ വെബ്‌സൈറ്റ് മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ ആപ്ലിക്കേഷനും പുറത്തിറങ്ങിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടാലോ, ആരെങ്കിലും മോഷ്‌ടിച്ചാലോ ഹാന്‍ഡ്‌സെറ്റ് ബ്ലോക്ക് ചെയ്യാന്‍ സഞ്ചാര്‍ സാഥി വഴി കഴിയും. ഇത്തരത്തില്‍ ബ്ലോക്ക് ചെയ്ത ഡിവൈസുകള്‍ പിന്നീട് അണ്‍ബ്ലോക്ക് ചെയ്യുകയുമാകാം. നിങ്ങളുടെ പേരിലുള്ള മൊബൈല്‍ സിം കണക്ഷനുകളെ കുറിച്ചറിയാനുള്ള ഓപ്ഷനുമുണ്ട്. മറ്റാരെങ്കിലും നിങ്ങളുടെ പേരില്‍ സിം എടുത്തിട്ടുണ്ടോ എന്ന് ഇതിലൂടെ അറിയാനും ബ്ലോക്ക് ചെയ്യാനും കഴിയും.
സൈബര്‍ തട്ടിപ്പ് സംശയിക്കുന്ന കോളുകളും മെസേജുകളും (സ്പാം) റിപ്പോര്‍ട്ട് ചെയ്യാനുള്ള ‘ചക്ഷു’ ഓപ്ഷനും സഞ്ചാര്‍ സാഥിയിലുണ്ട്. നിങ്ങളുടെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന്‍റെ വിശ്വാസ്യത അറിയാനുള്ള സൗകര്യമാണ് മറ്റൊന്ന്. സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ അവ കരിമ്പട്ടികയില്‍ മുമ്പ് ഉള്‍പ്പെടുത്തിയതാണോയെന്നും അവയുടെ വിശ്വാസ്യതയും ഉറപ്പിക്കാനുള്ള സൗകര്യമാണിത്. ഇന്ത്യന്‍ നമ്പറോടെ വരുന്ന അന്താരാഷ്ട്ര കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാം എന്നതാണ് സഞ്ചാര്‍ സാഥി ആപ്ലിക്കേഷനിലുള്ള മറ്റൊരു ഓപ്ഷന്‍.സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ആപ്പിള്‍ പ്രവേശിച്ച് എസ്എംഎസ് വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ആപ്പിള്‍ നിങ്ങളുടെ പേരും സമര്‍പ്പിക്കണം. ഇതിന് ശേഷം ആപ്പ് ഉപയോഗിച്ച് തുടങ്ങാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു