അനധികൃത വ്യാപാരം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മക്കളെ പഠിപ്പിക്കില്ലെന്ന് വ്യാപാരികൾ

Share our post

തളിപ്പറമ്പ:വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിവ് നൽകുന്നതിനു പകരം ഒരു അനുമതിയുമില്ലാതെ അനധികൃത വ്യാപാരം നടത്തുകയാണ്,വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവടക്കം കാറ്റിൽ പറത്തി അധ്യാപകർ നടത്തുന്ന വ്യാപാരം വ്യാപാരികളെ മാത്രമല്ല സമൂഹത്തിന് തന്നെ അപമാനമാകുന്ന രീതിയിൽ ആണ് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്നത്. ഒരു വിഭാഗത്തിന്റെ ഉപജീവനം തടസ്സപ്പെടുത്തുകയും വലിയ കമ്മീഷൻ ഈടാക്കി അമിത വിലയും ഗുണമേന്മ കുറഞ്ഞ ഉത്പന്നങ്ങൾ നൽകുകയും ചെയ്യുന്നതു വിദ്യ അഭ്യസിക്കാൻ വരുന്ന വിദ്യാർത്ഥികൾക്കും കുടുംബത്തിനും വലിയ ബാധ്യത വരുത്തുകയാണ്.

ഇതിനെതിരെ സംഘടന ഉത്തരവാദപ്പെട്ട അധികാരികൾ,ഉദ്യോഗസ്ഥർ,ഡിപ്പാർട്മെന്റ്,സ്കൂൾ അധികൃതർക്കടക്കം നേരിട്ടും രേഖപരമായും പരാതികളും കാമ്പയിനും പ്രക്ഷോപങ്ങളും നടത്തിയെങ്കിലും നിയന്ത്രിക്കേണ്ട അധികാരികൾ ഉറക്കം നടിക്കുകയാണ് ഇനിയും ഇതിനെതിരെ നടപടി എടുക്കാതെ മുന്നോട്ട് പോവുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും തടയാനും അന്ധികൃതവ്യാപാരം നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാപാരികളുടെ മക്കളെ തുടർന്നു പഠിപ്പിക്കേണ്ടതില്ലെന്നും അങ്ങിനെയുള്ള സ്ഥാപനങ്ങളെ ബഹിഷ്കരിക്കുന്നത്ടക്കമുള്ള നടപടിയുമായി മുന്നോട്ട് പോകാനാണ് സംഘടന ആലോചിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന നാട്ടുകാരുടെ അത്താണികളായ ചെറുകിട വ്യാപാരികൾ അടക്കം ബുദ്ധിമുട്ടുന്ന വേളയിൽ ഇതുപോലെയുള്ള അനധികൃത വ്യാപാരം നിർത്തലാക്കുന്നതിനും അങ്ങിനെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുന്നതിനും തളിപറമ്പ മെർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡി.ഇ.ഒ ഓഫീസ് സൂപ്രണ്ടിന് നിവേദനം നൽകുകയും വ്യാപാരികൾ അനുഭവിക്കുന്ന പ്രതി സന്ധികൾ അവതരിപ്പിക്കുകയും ചെയ്തു നിവേദക സംഘത്തിൽ തളിപറമ്പ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ.എസ്.റിയാസ്,ജനറൽ സെക്രട്ടറി വി.താജുദ്ധീൻ,ട്രഷറർ ടി.ജയരാജ് എന്നിവർ ഉണ്ടായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!