88 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം രണ്ടുപേർ അറസ്റ്റിൽ

കൊടകര : ദേശീയപാത നെല്ലായിയിൽ നടത്തിയ വാഹന പരിശോധനയിൽ ആഡംബര കാറിൽ കടത്തുകയായിരുന്ന 88 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ശനി പകൽ മൂന്നോടെ രഹസ്യ വിവരം അനുസരിച്ച് കൊടകര പൊലീസും ഡാൻസാഫ് ടീമും സംയുക്തമായാണ് പരിശോധന നടത്തിയത്. സംഭവത്തിൽ കോടനാട് കൊട്ടാവയൽ വടക്കേക്കര വീട്ടിൽ അജി (29), പാലക്കാട് ചുള്ളിമട ശ്രീജിത്ത് (22) എന്നിവരെ അറസ്റ്റ് ചെയ്‌തു. ഒറീസയിൽ നിന്ന് കൊണ്ട് വന്ന കഞ്ചാവ് കാറിൻ്റെ ഡിക്കിയിലും കാറിനുള്ളിലും നിരവധി പ്ലാസ്റ്റിക് ഉറകളിൽ പൊതിഞ്ഞ നിലയിലായിരുന്നു. കാലടി സനൽ വധക്കേസിലും പ്രതിയാണ് അജി.