Connect with us

Kerala

ഗൂ​ഗിൾ മാപ് നോക്കി യാത്ര; വിനോദസഞ്ചാരികളുടെ കാർ തോട്ടിൽ വീണു

Published

on

Share our post

കോട്ടയം : കോട്ടയത്ത് വിനോദസഞ്ചാരികളുടെ കാർ തോട്ടിൽ വീണു. യാത്രക്കാരെ രക്ഷപെടുത്തി. ആലപ്പുഴയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ ഹൈദരാബാദ് സ്വദേശികളുടെ കാറാണ് കുറുപ്പുന്തറ കടവ് പാലത്തിന് സമീപം അപകടത്തിൽപെട്ടത്. ഇന്ന് പലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നാല് പേരാണ് കാറിലുണ്ടായിരുന്നത്. യാത്രക്കാരെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപെടുത്തി. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ കാർ പൂർണമായി തോട്ടിൽ മുങ്ങിപ്പോയി. പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്.

​ഗൂ​ഗിൾ മാപ് നോക്കി യാത്ര ചെയ്യവേയായിരുന്നു അപകടം. വഴി പരിചയമില്ലാത്തതിനാൽ മാപിൽ കാണിച്ചതനുസരിച്ച് വാഹനം ഇടത്തേക്ക് തിരിച്ചപ്പോൾ തോട്ടിൽ വീഴുകയായിരുന്നു. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് വരികയായിരുന്നു ഇവർ. 


Share our post

Kerala

ബിരുദ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

Share our post

കൊച്ചി: വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കുറുപ്പംപടി വേങ്ങൂര്‍ രാജഗിരി വിശ്വജ്യോതി കോളേജിലെ മൂന്നാം വര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിനി അനീറ്റ ബിനോയി(21) ആണ് മരിച്ചത്.കോട്ടയം പാറമ്പുഴ സ്വദേശിയാണ് അനീറ്റ. ലേഡീസ് ഹോസ്റ്റല്‍ മുറിയിലെ ജനലഴിയില്‍ തൂങ്ങിയ നിലയില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടത്. കുറുപ്പുംപടി പോലീസ് നടപടികള്‍ ആരംഭിച്ചു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)


Share our post
Continue Reading

Kerala

കോഴിക്കോട് പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

Published

on

Share our post

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ സ്വദേശി സൈതലവി (75) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 08.15-ഓടെയാണ് വീട്ടിലെ കഴുക്കോലില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ഓഗസ്റ്റില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ വീട്ടില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് . കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു സൈതലവി.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056).


Share our post
Continue Reading

Kerala

വടകരയിൽ യുവാവ് റെയില്‍വെ ട്രാക്കിൽ മരിച്ച നിലയിൽ

Published

on

Share our post

കോഴിക്കോട്: വടകരയിൽ റെയില്‍വെ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര കരിമ്പനപ്പാലത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കടവത്തൂര്‍ സ്വദേശി അമേഖ് (23) ആണ് മരിച്ചത്. ട്രെയിനിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്‍റെ പോക്കറ്റിൽ നിന്ന് ട്രെയിൻ ടിക്കറ്റ് കണ്ടെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. റെയില്‍വെ പൊലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!