Connect with us

Uncategorized

സഞ്ചാരികളെ പോരൂ, മനം കവരാൻ മൺസൂൺ ടൂറിസം

Published

on

Share our post

കോട്ടയം : കണ്ണും മനസും നിറഞ്ഞ് മൺസൂൺ ആസ്വദിക്കാനെത്തുന്ന സഞ്ചാരികളിൽ പ്രതീക്ഷയർപ്പിച്ച് ടൂറിസം മേഖല. ഇത്തവണ മധ്യവേനലവധിയോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും നിന്ന് കുമരകത്തെ കായൽ സൗന്ദര്യം നുകരാൻ കുടുംബ സമേതമാണ് സഞ്ചാരികൾ എത്തിയത്. എന്നാൽ ചൂട് കനത്തതോടെ സഞ്ചാരികളുടെ വരവ് കുറഞ്ഞു. ഈ നഷ്ടം മൺസൂൺ ടൂറിസത്തിലൂടെ നികത്താമെന്നാണ് ഹൗസ് ബോട്ട് ഉടമകളും റിസോർട്ടുകളും പ്രതീക്ഷിക്കുന്നത്.

ജൂൺ മുതൽ സെപ്‌തംബർ വരെ നീളുന്ന സീസണിൽ കൂടുതൽ പ്രതീക്ഷിക്കുന്നത് അറബ് രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളെയും നവദമ്പതികളെയുമാണ്. എന്നാൽ കോവിഡിന് ശേഷം അറബ് രാജ്യങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞിട്ടുണ്ടെന്നും ഇത്തവണ അതിൽ നിന്നും മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഹൗസ് ബോട്ട് ഉടമകൾ പറഞ്ഞു. 8000-9000 രൂപയാണ് പ്രീമിയം ഹൗസ് ബോട്ടുകളുടെ നിരക്ക്. ഡീലക്‌സ് ബോട്ടുകൾ 13000-14000 വരെയാകും. ദിവസം, ഭക്ഷണം, മുറി എന്നിവയുടെ അടിസ്ഥാനത്തിൽ ഇതിൽ മാറ്റവുമുണ്ടാകും.

ഞങ്ങൾ തയ്യാറാണ്

‘130 ഹൗസ് ബോട്ടുകൾ കുമരകത്തുണ്ട്. മൺസൂൺ ടൂറിസം ആരംഭിക്കുന്നതിന് മുമ്പ് തന്നെ എല്ലാ ബോട്ടുകളും മികച്ച രീതിയിൽ ഒരുക്കിയിട്ടുണ്ട്. ഇതിലെല്ലാം പരിചയസമ്പന്നരായ ജോലിക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. മൺസൂൺ കാലത്ത് കാലാവസ്ഥ പ്രതികൂലമായാലും അതിനെ നേരിടാൻ അവർക്ക് സാധിക്കും’- ഷനേജ് കുമാർ( ജില്ലാ ഹൗസ് ബോട്ട് ഓണേഴ്‌സ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ്).

കാണാം ഗ്രാമീണ കാഴ്ചകൾ

ഉത്തരവാദിത്വ ടൂറിസത്തിൻ്റെ ഭാഗമായി കുമരകത്തെയും സമീപ പ്രദേശങ്ങളിലെയും ഗ്രാമീണ ജീവിതം ആസ്വദിക്കാനും സഞ്ചാരികൾ എത്താറുണ്ട്. നാട്ടിൻ പുറങ്ങളിലെ ജീവിതം ആസ്വദിച്ച് പാടവരമ്പിലൂടെയുള്ള മഴ നടത്തം ഏറെ ശ്രദ്ധ നേടിയിരുന്നു. കുളിരു പകരുന്ന കാലാവസ്ഥയിൽ തൊപ്പിക്കുടയണിഞ്ഞ് ചെറിയ ഉൾനാടൻ വഴികളിലൂടെ ഗ്രാമീണക്കാഴ്ച കണ്ട് നടക്കാം. വീടുകളിലെ നാടൻ ഭക്ഷണത്തിൻ്റെ രുചി നുകരുന്നതിനൊപ്പം ഗ്രാമീണരുടെ തനത് തൊഴിലുകളായ കള്ളുചെത്ത്, കയർ പിരിക്കൽ, തഴപ്പായ നെയ്ത്ത് തുടങ്ങിയവ കണ്ടറിയുകയും ചെയ്യാം.


Share our post

Kannur

വീട്ടമ്മ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

കണ്ണൂർ: ഹൃദയഘാതത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ വീട്ടമ്മ  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. താവക്കര സുഹാഗിലെ റസിയ (66) ആണ് മരണപ്പെട്ടത്. പ്രമുഖ വസ്ത്ര വ്യാപാരി പി.ടി ഗഫൂറിന്റെ ഭാര്യയും കണ്ണൂരിലെ ദി ന്യൂസ്റ്റോർ സ്ഥാപന ഉടമ  ശാഹുൽ ഹമീദിന്റെ സഹോദരിയുമാണ്.മക്കൾ: റജ്ന റനിഷ, റിത. മരുമക്കൾ: ഡോ.ഫയിം, റിഖ്വാൻ, ഹസനത്ത് ഖലീൽ.മറ്റു സഹോദരങ്ങൾ: സറീന, ഫൗസിയ, പരേതനായ അൻവർ. ഖബറടക്കം നാളെ കാലത്ത് 9 ന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


Share our post
Continue Reading

Kerala

സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശം തട്ടിപ്പ്: ക്ലിക്ക് ചെയ്ത് കുടുങ്ങരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

Published

on

Share our post

സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങൾ വ‍ഴിയുള്ള തട്ടിപ്പുകളിൽ ക്ലിക്ക് ചെയ്ത് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്‌സ് ആപ്പ് വഴിയോ ഇമെയിൽ വഴിയോ വരുന്ന മെസേജിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൗജന്യ റീചാർജ്ജ് ഓഫർ ലഭിക്കുമെന്ന സന്ദേശം വലിയതോതിൽ പ്രചരിക്കുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.കേരള മുഖ്യമന്ത്രിയുടെ പുതുവത്സര സമ്മാനമെന്ന പേരിലാണ് ഇപ്പോൾ പ്രചരിക്കുന്ന വ്യാജ സന്ദേശം. ഭരണകർത്താക്കളോ, രാഷ്ട്രീയ സാംസ്‌കാരിക നായകരോ, മൊബൈൽ സേവന ദാതാക്കളോ ഇത്തരത്തിലുള്ള ഒരു ഓഫർ മെസേജ് ക്ലിക്ക് ചെയ്യുന്നത് വഴി ജനങ്ങൾക്ക് നൽകുന്നില്ല എന്നും മുന്നറിയിപ്പിൽ പറയുന്നു.പലപ്പോഴും അപകടകരമായ മാൽവയറുകളോ വൈറസുകളോ വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പിന്റെ ഭാഗമായുള്ള ലിങ്കുകളോ ആകാം ഇവ. മൊബൈൽ പ്രൊവൈഡർമാരുടെ ഓഫറുകൾ സംബന്ധിച്ച് അതത് ഔദ്യോഗിക വെബ്‌സൈറ്റുകൾ പരിശോധിച്ചാൽ മനസിലാക്കാം. പൊതുജനങ്ങൾ ഇത്തരം ഫ്രീ ഓഫർ സന്ദേശങ്ങൾ കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിന് ഇരയാകരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം വ്യാജ വാർത്തകളും ലിങ്കുകളും ഷെയർ ചെയ്യാതിരിക്കാനും ജാഗ്രത പുലർത്തേണ്ടതുണ്ട്.അതുപോലെ, മുഖ്യമന്ത്രിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ ലോൺ പദ്ധതിയുടെ പേരിൽ വ്യാജ ലിങ്കുകൾ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തട്ടിപ്പാണെന്ന മുന്നറിയിപ്പുമുണ്ട്. ഇത്തരത്തിൽ ആധാർ, പാൻ നമ്പരുകൾ ലിങ്കിൽ നൽകിയാൽ ലോൺ നൽകുന്ന പദ്ധതിയില്ല. ഇതുപോലെയുള്ള വ്യാജലിങ്കുകളിൽ സ്വകാര്യ വിവരങ്ങൾ നൽകി തട്ടിപ്പിനിരയാകരുത്. ഇത്തരത്തിൽ വ്യാജവാർത്തകളും ലിങ്കുകളും നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.


Share our post
Continue Reading

Uncategorized

‘കൈകോർക്കാം വയനാടിനായി’; ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ കളക്ട്രേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടാം

Published

on

Share our post

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി കൈകോർക്കാൻ ആഹ്വാനം ചെയ്‌ത്‌ ജില്ലാ കളക്‌ടർ. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്‌തുക്കൾ എത്തിക്കാനാണ് നിർദേശം. സന്നദ്ധരായ വ്യക്തികളും സംഘടനകളും കളക്ട്രേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണം. 8848446621 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. പേക്ക് ചെയ്‌ത ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കണമെന്നാണ് നിർദേശം.


Share our post
Continue Reading

Trending

error: Content is protected !!