കെ.എസ്.ഇ.ബി ജോലി വാഗ്ദാനം വ്യാജം; മുന്നറിയിപ്പ്

തിരുവനന്തപുരം : കെ.എസ്.ഇ.ബി.യിലെ വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമെന്ന് മുന്നറിയിപ്പ്. രജിസ്ട്രേഷൻ ഫീസെന്ന പേരിൽ വൻ തുക ഈടാക്കി മുങ്ങുന്നതാണ് രീതി. നിരവധി പേർ കെണിയിൽ വീണതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പുമായി രംഗത്തെത്തി. ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുത്. കെ.എസ്.ഇ.ബി.യിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിരം നിയമനം പി.എസ്‍.സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെൻ്റ് എക്ചേഞ്ച് വഴിയാണെന്നും ബോർഡ് വ്യക്തമാക്കി.