Connect with us

Kerala

അധ്യാപക സ്ഥലംമാറ്റം ‘പേപ്പർലെസ്’ ആക്കി കൈറ്റ്

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരുടെ സ്ഥലം മാറ്റവും നിയമനവും പൂർണമായും നടപ്പാക്കുന്നത് കൈറ്റിന്റെ പരിഷ്കരിച്ച സോഫ്‍റ്റ്‍വെയറിൽ. 2007–08ൽ പ്രഥമാധ്യാപകരുടെയും എ.ഇ.ഒ.മാരുടെയും സ്ഥലം മാറ്റത്തിനും നിയമനത്തിനുമാണ് ആദ്യമായി ഓൺലൈൻ സംവിധാനം ഐടി@സ്കൂൾ (കൈറ്റ്) ഏർപ്പെടുത്തിയത്. തൊട്ടടുത്ത വർഷം മുതൽ അധ്യാപകരുടെയും സ്ഥലംമാറ്റം ഓൺലൈനായി. ഇതോടെ പരാതികളും കോടതി വ്യവഹാരങ്ങളും പൂർണമായും ഒഴിവായി.

ഈ വർഷത്തെ സ്ഥലം മാറ്റവും നിയമനവുമായി ബന്ധപ്പെട്ട് 277 പ്രൊവിഷണൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് പെൻ നമ്പരും മൊബൈൽ നമ്പരും നൽകുമ്പോൾ അധ്യാപകരുടെ വിശദാംശങ്ങൾ ‘സമ്പൂർണ’യിൽ നിന്ന്‌ ലഭിക്കും. അധ്യാപകർക്ക് അനുബന്ധ രേഖകൾ ഓൺലൈനായി നൽകാം. കഴിഞ്ഞ വർഷം വരെ ഹാർഡ് കോപ്പികൾ ഡി.ഡി ഓഫീസിലെത്തിക്കണമായിരുന്നു. സ്ഥലംമാറ്റം ഓപ്ഷനുകളുടെ എണ്ണം പത്തിൽ നിന്നും 20 ആക്കി. സർവീസ് കാലയളവിൽ സീനിയോറിറ്റിക്ക് പരിഗണിക്കേണ്ടാത്ത കാലയളവും ഇതിൽ ഉൾപ്പെടുത്തും. അപേക്ഷയുടെ എല്ലാ ഘട്ടത്തിലും അധ്യാപകർക്കുണ്ടാകുന്ന പരാതികളും ഇനി ഓൺലൈനിൽ നൽകാം.

കഴിഞ്ഞ വർഷംവരെ ഡി.ഡി.ഇ തലത്തിലുണ്ടായിരുന്ന റീസെറ്റ് ഓപ്ഷൻ ഈവർഷം മുതൽ പ്രഥമാധ്യാപകർക്ക് ലഭ്യമാക്കി. പ്രത്യേക പ്രയോറിറ്റി റാങ്കിങ് സംവിധാനം ഏർപ്പെടുത്തി. കഴിഞ്ഞ വർഷംവരെ പ്രൊവിഷണൽ ലിസ്റ്റുകൾ തയ്യാറാക്കിയിരുന്നത്‌ കൈറ്റിന്റെ സംസ്ഥാന ഓഫീസിൽ നിന്നായിരുന്നെങ്കിൽ ഈവർഷം അത് പൂർണമായും ജില്ലകളിൽ ഡി.ഡി.ഇ ഓഫീസുകളിൽ നിന്നാക്കി. ഡി.ഡി.ഇ.മാർ സ്ഥലംമാറ്റ ഉത്തരവ് ജനറേറ്റ് ചെയ്യുന്നതും ഓൺലൈനായി. പതിനായിരത്തോളം അധ്യാപകരാണ് ഈവർഷം സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിട്ടുള്ളതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.


Share our post

Kerala

ബിരുദ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

Share our post

കൊച്ചി: വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കുറുപ്പംപടി വേങ്ങൂര്‍ രാജഗിരി വിശ്വജ്യോതി കോളേജിലെ മൂന്നാം വര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിനി അനീറ്റ ബിനോയി(21) ആണ് മരിച്ചത്.കോട്ടയം പാറമ്പുഴ സ്വദേശിയാണ് അനീറ്റ. ലേഡീസ് ഹോസ്റ്റല്‍ മുറിയിലെ ജനലഴിയില്‍ തൂങ്ങിയ നിലയില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടത്. കുറുപ്പുംപടി പോലീസ് നടപടികള്‍ ആരംഭിച്ചു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)


Share our post
Continue Reading

Kerala

കോഴിക്കോട് പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

Published

on

Share our post

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ സ്വദേശി സൈതലവി (75) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 08.15-ഓടെയാണ് വീട്ടിലെ കഴുക്കോലില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ഓഗസ്റ്റില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ വീട്ടില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് . കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു സൈതലവി.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056).


Share our post
Continue Reading

Kerala

വടകരയിൽ യുവാവ് റെയില്‍വെ ട്രാക്കിൽ മരിച്ച നിലയിൽ

Published

on

Share our post

കോഴിക്കോട്: വടകരയിൽ റെയില്‍വെ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര കരിമ്പനപ്പാലത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കടവത്തൂര്‍ സ്വദേശി അമേഖ് (23) ആണ് മരിച്ചത്. ട്രെയിനിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്‍റെ പോക്കറ്റിൽ നിന്ന് ട്രെയിൻ ടിക്കറ്റ് കണ്ടെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. റെയില്‍വെ പൊലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!