Connect with us

Kerala

പാതയോരങ്ങളിലെ മരം മുറിയിൽ കർശന നിർദേശങ്ങളുമായി ഹൈക്കോടതി

Published

on

Share our post

കൊച്ചി : പാതയോരങ്ങളിലെ മരംമുറിയിൽ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. മതിയായ കാരണങ്ങളില്ലാതെ മരങ്ങൾ മുറിച്ചുമാറ്റാൻ സർക്കാർ അനുവദിക്കരുതെന്നാണ് നിർദേശം. വാണിജ്യ സ്ഥാപനങ്ങൾക്ക് തടസം സൃഷ്ടിക്കുമെന്നത് മരം മുറിച്ചുമാറ്റാനുള്ള കാരണമല്ലെന്നും ഇത്തരം മരംമുറി തടയാൻ ആവശ്യമായ ഉത്തരവുകൾ സർക്കാർ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. മതിയായ കാരണില്ലാതെ വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുത്. അതിനുള്ള ഒരു അപേക്ഷയും സര്‍ക്കാര്‍ അനുവദിക്കരുത്.

മരങ്ങള്‍ തണലും ശുദ്ധമായ ഓക്‌സിജനും കിളികള്‍ക്കും മൃഗങ്ങള്‍ക്കും അഭയവും നല്‍കുന്നുവെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. പാലക്കാട് പൊന്നാനി റോഡില്‍ വാണിജ്യ സമുച്ചയത്തിന്റെ കാഴ്ച മറയ്ക്കുന്ന മരം വെട്ടിമാറ്റാന്‍ അനുമതി തേടി നല്‍കിയ അപേക്ഷ നിരസിച്ച വനം വകുപ്പിന്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

 


Share our post

Kerala

ബിരുദ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

Share our post

കൊച്ചി: വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കുറുപ്പംപടി വേങ്ങൂര്‍ രാജഗിരി വിശ്വജ്യോതി കോളേജിലെ മൂന്നാം വര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിനി അനീറ്റ ബിനോയി(21) ആണ് മരിച്ചത്.കോട്ടയം പാറമ്പുഴ സ്വദേശിയാണ് അനീറ്റ. ലേഡീസ് ഹോസ്റ്റല്‍ മുറിയിലെ ജനലഴിയില്‍ തൂങ്ങിയ നിലയില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടത്. കുറുപ്പുംപടി പോലീസ് നടപടികള്‍ ആരംഭിച്ചു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)


Share our post
Continue Reading

Kerala

കോഴിക്കോട് പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

Published

on

Share our post

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ സ്വദേശി സൈതലവി (75) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 08.15-ഓടെയാണ് വീട്ടിലെ കഴുക്കോലില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ഓഗസ്റ്റില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ വീട്ടില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് . കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു സൈതലവി.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056).


Share our post
Continue Reading

Kerala

വടകരയിൽ യുവാവ് റെയില്‍വെ ട്രാക്കിൽ മരിച്ച നിലയിൽ

Published

on

Share our post

കോഴിക്കോട്: വടകരയിൽ റെയില്‍വെ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര കരിമ്പനപ്പാലത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കടവത്തൂര്‍ സ്വദേശി അമേഖ് (23) ആണ് മരിച്ചത്. ട്രെയിനിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്‍റെ പോക്കറ്റിൽ നിന്ന് ട്രെയിൻ ടിക്കറ്റ് കണ്ടെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. റെയില്‍വെ പൊലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!