തലശ്ശേരി നഗരസഭ മുൻ വൈസ്‌ ചെയർമാൻ എം. പുരുഷോത്തമൻ അന്തരിച്ചു

Share our post

തലശ്ശേരി: തലശ്ശേരി നഗരസഭ മുൻ വൈസ് ചെയർമാനും സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ടെമ്പിൾ ഗേറ്റ് നങ്ങാറത്ത് പീടിക സുരഭിയിൽ എം. പുരുഷോത്തമൻ (77) അന്തരിച്ചു. അസുഖത്തെ തുടർന്ന് തലശ്ശേരി കോ- ഓപ്പറേറ്റീവ് ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. സി.പി.എം അവിഭക്ത കോടിയേരി ലോക്കൽ സെക്രട്ടറിയായും കോടിയേരി നോർത്ത് ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

കോടിയേരി പഞ്ചായത്ത് മുൻ പ്രസിഡൻ്റാണ്. മാടപ്പീടിക സൗത്ത് വയലളം യു.പി സ്കൂ‌ൾ റിട്ട. അധ്യാപകനാണ്. കെ.പി.ടി.യു മുൻ ജില്ലാ കമ്മിറ്റി അംഗവും കെ.എസ്.ടി.എ.യുടെ ആദ്യകാല നേതാവുമാണ്. 1970ൽ സി.പി.എം അംഗമായി. പുന്നോൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, കർഷകസംഘം കോടിയേരി വില്ലേജ് സെക്രട്ടറി, തലശ്ശേരി ഏരിയ ഭാരവാഹി, പാറാൽ വീവേഴ്‌സ് സൊസൈറ്റി ഡയറക്ട‌ർ എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചു.

ഭാര്യ: രാധ (തലശ്ശേരി നഗരസഭ മുൻ കൗൺസിലർ, മാക്കൂട്ടം ഗവ.യു.പി സ്കൂൾ റിട്ട. അധ്യാപിക). മക്കൾ: എം.കെ. ബിജു, എം.കെ. സിജു (കോടിയേരി സർവിസ് സഹകരണ ബാങ്ക്, സി.പി.എം നങ്ങാറത്ത് പീടിക ബ്രാഞ്ച് സെക്രട്ടറി), എം.കെ. റിജു (നിയമസഭ സ്‌പീക്കറുടെ ഓഫിസ്). മരുമക്കൾ: കെ.സി. വിജിഷ (തലശ്ശേരി ജനറൽ ആസ്പത്രി), രമ്യരാജ്, ഫർസാന (തിരുവനന്തപുരം).

സഹോദരങ്ങൾ: അശോകൻ (ബേക്കറി, കോയമ്പത്തൂർ), ആനന്ദവല്ലി (ഈസ്റ്റ് പള്ളൂർ), ആനന്ദപ്രസാദ് (റിട്ട.സെക്രട്ടറി, തലശ്ശേരി പബ്ലിക് സർവൻ്റ്സ് ബാങ്ക്), പരേതരായ വിജയൻ, കമല. സംസ്കാരം ശനിയാഴ്‌ച വൈകീട്ട് മൂന്നിന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!