സ്‌കാനിങ് കേന്ദ്രങ്ങളിൽ പരിശോധന നടത്തും

കണ്ണൂർ : ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയവുമായി ബന്ധപ്പെട്ട് പി.സി & പി.എൻ.ഡി.ടി ആക്ടിന് കീഴിൽ ജില്ലയിലെ സ്കാനിങ് കേന്ദ്രങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തും. ഈ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ജില്ലാതല ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. നിയമത്തെ സംബന്ധിച്ച് പൊതു ജനങ്ങൾക്കായി ക്ലാസുകൾ നടത്താനും തീരുമാനിച്ചു.
ഡി.എം.ഒ ഡോ. എം. പിയൂഷിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ ഗവ. പ്ലീഡർ കെ. അജിത്ത് കുമാർ, ഡോ. ഇ. തങ്കമണി, ഡോ. പി.ടി. ബിന്ദു, ഡോ. ശബ്നം.എസ്.നമ്പ്യാർ, ഡോ. ജി. അശ്വിൻ, ഷർമിള മധുമ്മൽ എന്നിവർ പങ്കെടുത്തു.