Connect with us

Kannur

എ.ഐ ക്യാമറകൾ സ്ഥാപിച്ചിട്ടും കുറയാതെ നിയമ ലംഘനങ്ങൾ

Published

on

Share our post

കണ്ണൂർ: സേഫ് കേരള പദ്ധതിയുടെ ഭാഗമായി റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചിട്ടും ഗതാഗത നിയമലംഘനങ്ങൾക്ക് ഒട്ടും കുറവില്ല. ഈവർഷം ജനുവരി മുതൽ ഏപ്രിൽ വരെ 1,07,239 നിയമലംഘനങ്ങളാണ് ക്യാമറകൾ കണ്ടെത്തി രജിസ്റ്റർ ചെയ്തു. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമാണ് എ.ഐ ക്യാമറകൾ സ്ഥാപിച്ചത്. ജില്ലയിൽ 50 ക്യാമറകളായിരുന്നു സ്ഥാപിച്ചത്. ഇതിൽ രണ്ടെണ്ണം പ്രവർത്തിക്കുന്നില്ല. ക്യാമറയിൽ കുടുങ്ങിയാൽ തപാൽ മാർഗം ചലാൻ നോട്ടിസ് അയയ്ക്കുന്നത് ജില്ലയിൽ പൂർണമായും നിലച്ച സ്ഥിതിയാണ്. ക്യാമറ കണ്ടെത്തുന്ന നിയമലംഘനം വാഹനമുടമയ്ക്ക് ഫോണിൽ ലഭിക്കണമെങ്കിൽ ഫോൺ നമ്പറും വാഹന നമ്പറും ബന്ധിപ്പിക്കേണ്ടതുണ്ട്.

ഇത് എല്ലാവരും ചെയ്തിട്ടില്ലാത്തതിനാലാണ് തപാൽ മാർഗം നോട്ടീസ് അയയ്ക്കുന്നത്. എന്നാൽ തപാൽ വകുപ്പിന് പണം കുടിശികയായതോടെ കഴിഞ്ഞ ആറുമാസത്തിലധികമായി ജില്ലയിൽ പിഴയൊടുക്കേണ്ടത് സംബന്ധിച്ച നോട്ടിസ് വിതരണം ചെയ്തിട്ടില്ല. ഇതോടെ എ.ഐ കാമറ പ്രർത്തിക്കുന്നില്ലെന്ന ധാരണയിലാണ് പലരും നിയമലംഘനം നടത്തുന്നത്. എ.ഐ ക്യാമറ സ്ഥാപിച്ച സമയത്തുണ്ടായ സുരക്ഷാകരുതലും പലരും മറന്നു. കെ.എസ്.ഇ.ബിക്കും കരാർ കമ്പനി പണം നൽകാനുണ്ട്. കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിച്ഛേദിച്ചാൽ റോഡ് ക്യാമറകൾ പൂർണമായും കണ്ണടയ്ക്കും. മട്ടന്നൂരിലെ എൻഫോഴ്സ്‌മെന്റ് ആർ.ടി ഓഫീസിലാണ് കൺട്രോൾ റൂം. നിയമലംഘനം കണ്ടെത്തുന്ന ക്യാമറയിൽ നിന്നും തിരുവനന്തപുരത്തുള്ള സെൻട്രൽ കൺട്രോൾ റൂമിലാണു ആദ്യം വിവരം ലഭിക്കുക.

കെൽട്രോണിന് കോടികളുടെ കുടിശിക

കരാർ കമ്പനിയായ കെൽട്രോണിന് കോടികളുടെ കുടിശികയാണ് സർക്കാർ കൊടുക്കാനുള്ളത്. 25 ലക്ഷം നോട്ടീസ് അയച്ചുകഴിഞ്ഞാൽ പിന്നെ സർക്കാർ പണം നൽകിയാൽ മാത്രമേ നോട്ടീസ് അയയ്ക്കുവെന്നാണ് കെൽട്രോൺ നിലപാട്. ടാർഗറ്റ് പൂർത്തിയായതിനാൽ പണം ആവശ്യപ്പെട്ട് കെൽട്രോൺ സർക്കാരിന് കത്ത് നൽകി. കരാറിൽ ഇല്ലാത്ത കാര്യമായതിനാൽ പണം നൽകാനാകില്ലെന്നാണ് സർക്കാരിന്റെ നിലപാട്. നിലവിൽ മട്ടന്നൂരിലെ ക്യാമറ നിരീക്ഷണ മുറികളിലെ കെൽട്രോൺ ജീവനക്കാരെ കമ്പനി പിൻവലിച്ചിട്ടുണ്ട്.

4മാസം 1,07,239

നിയമലംഘനങ്ങൾ

ജനുവരി 27651
ഫെബ്രുവരി 25548
മാർച്ച് 23448
ഏപ്രിൽ 30592

വ്യവസായ വകുപ്പും ഗതാഗത വകുപ്പും തമ്മിൽ എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട് പുതിയ കരാറുണ്ടാക്കാൻ ധാരണയുണ്ടാക്കും. കരാർ പ്രകാരം നിയമലംഘനം കണ്ടെത്തിയാൽ ഒരാഴ്ചയ്ക്കുള്ളിൽ നിയമലംഘകർക്ക് നോട്ടിസ് അയച്ച് പിഴ അടപ്പിക്കാനാണ് ഉദ്ദേശം. പുതിയ കരാർ രണ്ടാഴ്ചയ്ക്കുള്ളിൽ നിലവിൽ വരാനാണ് സാദ്ധ്യത.


Share our post

Kannur

കണ്ണൂരിൽ മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

Published

on

Share our post

കണ്ണൂർ: എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ സി. പി.ഷനിൽ കുമാറും പാർട്ടിയും ചേർന്ന്‌ 6.137 ഗ്രാം മെത്തഫിറ്റാമിനും 11 ഗ്രാം കഞ്ചാവുംകാറിൽ കടത്തിയ തോട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ മുഹമ്മദ്‌ റാഷിദിനെ(30) പിടികൂടി. കണ്ണൂർ ടൗണിൽ വെച്ച് വാഹന പരിശോധന നടത്തി വരവേ, എക്‌സൈസ് പാർട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നഗരത്തെ ഭീതിയിലാഴ്‌ത്തി നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കടന്നുപോയ പ്രതിയെ കണ്ണൂർ തളാപ്പിൽ വെച്ച് സാഹസികമായാണ് പിടികൂടിയത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ വി. പി. ഉണ്ണികൃഷ്ണൻ, എം. കെ.സന്തോഷ്‌,ഇ. സുജിത്, എൻ. രജിത് കുമാർ, ടി.അനീഷ്, പി. വി. ഗണേഷ് ബാബു, എം. പി ഷമീന, പി. ഷജിത്ത് എന്നിവരും റെയ്ഡിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

Breaking News

ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

Published

on

Share our post

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.


Share our post
Continue Reading

Kannur

വളപട്ടണം പുഴയിൽ നിന്നു മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Published

on

Share our post

പാപ്പിനിശ്ശേരി: ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താനുളള യൂണിറ്റ് തുടങ്ങുന്നു. ഒരു പ്രദേശത്തിന്റെ ആകെ ശുദ്ധജല ലഭ്യത പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉന്നയിച്ചു നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിലേക്ക്. അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ നിന്നു മണൽ ശേഖരിക്കാനാണ് സ്വകാര്യ കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്. മണലൂറ്റാൻ 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.

അഴീക്കൽ തുറമുഖ പരിസരത്തു തന്നെ ഒട്ടേറെ സ്ഥലസൗകര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന് ടൺ പുഴമണൽ പാപ്പിനിശ്ശേരി തീരത്ത് ശേഖരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടെ തന്നെ കൂറ്റൻ മണൽ ഫിൽറ്ററിങ് കേന്ദ്രവും തുടങ്ങും. അനിയന്ത്രിതമായി മണലൂറ്റ് നടക്കുന്നതിനാൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ്. ഇവിടെ തന്നെ വീണ്ടും മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താൻ തീരുമാനിക്കുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കും.

ഫിൽറ്ററിങ് പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പം മണൽ കയറ്റാൻ നൂറുകണക്കിന് വാഹനങ്ങൾ കടന്നുവരുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും പരാതിയുണ്ട്. മണലൂറ്റൽ കേന്ദ്രത്തിനെതിരെ 25ന് 4ന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തു നിന്നും പ്രതിഷേധ പ്രകടനവും, ഹാജിറോഡിൽ പ്രതിഷേധ സംഗമവും നടക്കും.


Share our post
Continue Reading

Trending

error: Content is protected !!