മരണാനന്തര അവയവദാനം കുത്തനെ കുറഞ്ഞു, മസ്തിഷ്‌ക മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിലും വീഴ്ച

Share our post

കോട്ടയം: സംസ്ഥാനത്ത് മരണാനന്തര അവയവദാനം പ്രതിസന്ധിയില്‍. മസ്തിഷ്‌ക മരണം ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സര്‍ക്കാര്‍-സ്വകാര്യ ആസ്പത്രികള്‍ക്ക് അലംഭാവമെന്നാണ് ആക്ഷേപം. അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ കഴിയാതെ 1,900 പേരാണ് 12 വര്‍ഷത്തിനിടെ മരിച്ചത്.

ഇരു വൃക്കകളും പ്രവര്‍ത്തനം നിലച്ച 2608 പേരാണ് വൃക്ക മാറ്റിവയ്ക്കലിനായി സംസ്ഥാനത്ത് കാത്തിരിക്കുന്നത്. 76 പേര്‍ കരള്‍ കിട്ടാനും 64 പേര്‍ പുതിയ ഹൃദയം തുടിക്കാനും കാത്തിരിക്കുന്നു. മറ്റ് അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ 21 പേര്‍. മരണാനന്തര അവയവദാനത്തിനായാണ് ഇവര്‍ കാത്തിരിക്കുന്നത്. എന്നാല്‍ മസ്തിഷ്‌ക മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ സ്വകാര്യ ആസ്പത്രി എന്ന വ്യത്യാസമില്ലാതെ എല്ലാവരും മടിക്കുകയാണ്. വിവാദങ്ങളും കേസും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതില്‍ നിന്ന് ഡോക്ടര്‍മാരെയും അകറ്റി.

മരണാനന്തര അവയവദാനത്തില്‍ കുറവ് വന്നെങ്കിലും ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനത്തില്‍ അത്ര കുറവ് വന്നിട്ടുമില്ല. ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനത്തില്‍ ദാതാവിനടക്കം സങ്കീര്‍ണതകള്‍ ഉണ്ട്. മാത്രവുമല്ല പണമിടപാട് പല അവയവ ദാനത്തിലും പണമിടപാടും നടക്കുന്നുണ്ടെന്നുള്ളത് സര്‍ക്കാര്‍ പോലും അംഗീകരിക്കുന്ന വസ്തുതയുമാണ്. 2014, 2015, 2016 വര്‍ഷങ്ങളില്‍ നൂറിനും 200നും മുകളില്‍ അവയവദാനം നടന്നിരുന്നുവെങ്കില്‍, വിവാദങ്ങള്‍ ഉയര്‍ന്നത്തോടെ കഴിഞ്ഞവര്‍ഷം ദാനം ചെയ്തത് വെറും 62 അവയവങ്ങളാണ്. ഈ വര്‍ഷം ആകട്ടെ അത് 20ലേക്കും ചുരുങ്ങുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!