Kerala
പ്ലസ് വൺ: ശനി വൈകിട്ട് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ നൽകിയത് 4,51,853 പേർ. വ്യാഴം വൈകിട്ട് 4.30 വരെ അപേക്ഷ നൽകിയവരുടെ കണക്കാണിത്. ഇതുവരെ 4,58,696 പേരാണ് ലോഗിൻ പൂർത്തിയാക്കിയത്. സ്പോർട്സ് ക്വോട്ടയിൽ 910 പേരുടെയും മോഡൽ റെസിഡൻഷ്യൽ സ്കൂൾ കാറ്റഗറിയിൽ 879 പേരുടെയും അപേക്ഷ സമർപ്പണം പൂർത്തിയായിട്ടുണ്ട്. ശനി വൈകിട്ട് അഞ്ച് വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. 29ന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷം അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ കാൻഡിഡേറ്റ് ലോഗിൻ വഴി തിരുത്താൻ അവസരമുണ്ടാകും വെബ്സൈറ്റ്:https://hscap.kerala.gov.in.
ജില്ല വിദ്യാർഥികൾ
തിരുവനന്തപുരം- 33,518
കൊല്ലം- 31,434
പത്തനംതിട്ട- 13,556
ആലപ്പുഴ- 24,533
കോട്ടയം- 22,146
ഇടുക്കി- 12,623
എറണാകുളം- 37,363
തൃശൂർ- 39,075
പാലക്കാട്- 43,953
കോഴിക്കോട്- 46,262
മലപ്പുറം- 79,284
വയനാട്- 11,510
കണ്ണൂർ- 37,000
കാസർകോട്- 19,596
മൊത്തം 4,51,853
Kerala
സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്താന്‍; വാഗയിലെ ചെക്‌പോസ്റ്റ് അടച്ചു

സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ മുഖം തിരിച്ച് പാകിസ്താന്‍. വാഗയിലെ ചെക്‌പോസ്റ്റ് പാകിസ്താന്‍ അടച്ചിട്ടതിനാല്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ നിരവധിപേരാണ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്. അതേസമയം പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതവും, പാകിസ്താനുമായുള്ള പോസ്റ്റല്‍ സര്‍വ്വീസും ഇന്ത്യ നിര്‍ത്തിവയ്ക്കും. ലഹോറും ഇസ്‌ലാമാബാദും വ്യോമപാത നിരോധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെത്തിയ പാകിസ്താന്‍ പൗരന്മാരോട് തിരികെ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി പൂര്‍ണ്ണമായും അവസാനിച്ചിരുന്നു. ഇതോടെ 786 പാക് പൗരന്മാരാണ് അട്ടാരി-വാഗ അതിര്‍ത്തി വഴി ഇന്ത്യ വിട്ടത്.
Kerala
നീറ്റ് യുജി 2025: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം, പരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി 2025 അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. മെയ് നാലിനാണ് പരീക്ഷ.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയാണ് നീറ്റ്. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ബിരുദ മെഡിക്കല്‍ (എംബിബിഎസ്), ഡെന്റല്‍ (ബിഡിഎസ്), ആയുഷ് കോഴ്സുകളിലേക്കുള്ള ഏക പ്രവേശന പരീക്ഷയാണിത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.inല്‍ പ്രവേശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.
അഡ്മിറ്റ് കാര്‍ഡും ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡും ഉണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന്, അപേക്ഷകര്‍ അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. ‘NEET UG 2025 അഡ്മിറ്റ് കാര്‍ഡ്’ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം ഡൗണ്‍ലോഡ് ചെയ്യേണ്ടത്. അഡ്മിറ്റ് കാര്‍ഡില്‍ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കില്‍ തിരുത്തലിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഹെല്‍പ്പ് ലൈനില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം.
പരീക്ഷാഹാളില്‍ കയറുമ്പോള്‍ കൈയില്‍ കരുതേണ്ടവ
അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റ് ചെയ്ത പകര്‍പ്പ്
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി സാധുവായ ഒരു ഫോട്ടോ തിരിച്ചറിയല്‍ രേഖ
ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (അപേക്ഷാ ഫോമില്‍ സമര്‍പ്പിച്ചതിന് സമാനമായത്)
ഒരു പോസ്റ്റ്കാര്‍ഡ് സൈസ് ഫോട്ടോ (ഹാജര്‍ ഷീറ്റിനായി)
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പേര്, റോള്‍ നമ്പര്‍, ജനനത്തീയതി, അപേക്ഷാ ഐഡി, കാറ്റഗറി, രക്ഷിതാവിന്റെ വിവരങ്ങള്‍, പരീക്ഷാ തീയതിയും സമയവും, പരീക്ഷാ കേന്ദ്രത്തിന്റെ പേരും പൂര്‍ണ്ണ വിലാസവും,ചോദ്യപേപ്പര്‍ ഭാഷ, ഫോട്ടോഗ്രാഫും ഒപ്പും എല്ലാം ശരിയാണെന്ന് ഉറപ്പാക്കണം. ഡ്രസ് കോഡും പരീക്ഷാ ദിവസത്തെ നിര്‍ദ്ദേശങ്ങളും ശ്രദ്ധയോടെ മനസിലാക്കേണ്ടതാണ്.
Kerala
വാക്ക് പാലിച്ച് സർക്കാർ; കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ഏപ്രില്‍ 30ന് അക്കൗണ്ടിലെത്തി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ഏപ്രില്‍ മുപ്പതിന് അക്കൗണ്ടിലെത്തി. മുഴുവന്‍ ജീവനക്കാര്‍ക്കും മെയ് മാസത്തെ ശമ്പളമാണ് ഇന്നലെ അക്കൗണ്ടില്‍ എത്തിയത്. ഓവര്‍ഡ്രാഫ്റ്റും സര്‍ക്കാര്‍ സഹായവും ചേര്‍ത്താണ് ശമ്പളം നല്‍കിയത്. പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ശമ്പളം കൃത്യമായി നല്‍കുമെന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞമാസം മുതലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി മുതല്‍ ശമ്പളം ലഭ്യമായി തുടങ്ങിയത്. മന്ത്രി നല്‍കിയ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മേയ് ദിനത്തില്‍ ഇരുപത്തി രണ്ടായിരത്തില്‍പ്പരം ജീവനക്കാരുടെ കൈകളിലേക്ക് എഴുപത്തിയഞ്ച് കോടി ആറു ലക്ഷം രൂപ എത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്