നാഷണല്‍ ലോക് അദാലത്ത് എട്ടിന്

കണ്ണൂര്‍: ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ എട്ടിന് രാവിലെ 10 മണി മുതല്‍ തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ, പയ്യന്നൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ കോടതി സമുച്ചയങ്ങളില്‍ അദാലത്ത് നടത്തുന്നു. ജില്ലയിലെ വിവിധ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാന്‍ പറ്റുന്ന ക്രിമിനല്‍ കേസുകള്‍, വാഹന അപടക നഷ്ടപരിഹാര കേസുകള്‍, ബാങ്ക് കേസുകള്‍, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവയും കോടതികളില്‍ നിലവിലില്ലാത്ത കാനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട പരാതികളുമാണ് അദാലത്തില്‍ പരിഗണിക്കുക. എല്ലാ മജിസ്‌ട്രേറ്റ് കോടതികളിലും സ്‌പെഷ്യല്‍ സിറ്റിങും ഉണ്ടായിരിക്കും. പിഴയടച്ച് തീര്‍പ്പാക്കാവുന്ന കുറ്റങ്ങള്‍ക്ക് കക്ഷികള്‍ക്ക് നേരിട്ടോ വക്കീല്‍ മുഖേനയോ പിഴയടച്ച് കേസ് അവസാനിപ്പിക്കാനും അവസരമുണ്ടായിരിക്കും. ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അറിയിപ്പ് ലഭിച്ചവര്‍ അറിയിപ്പുമായി കൃത്യസമയത്ത് ജില്ലാ കോടതി പരിസരത്ത് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0490 2344666.