തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം

കണ്ണൂർ : കനറാ ബാങ്ക്, എസ്.ഡി.എം.ഇ ട്രസ്‌റ്റ് എന്നിവയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന സ്‌ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ജൂൺ മാസത്തിൽ തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം നടത്തും. പത്ത് ദിവസത്തെ പ്രാക്ടിക്കൽ അധിഷ്ഠിത പരിശീലനത്തിലേക്ക് 18-നും 45-നുമിടയിൽ പ്രായമുളളവർക്ക് പങ്കെടുക്കാം. ചെറു തേനീച്ചയും പരിശീലനത്തിൽ ഉൾപ്പെടും. വിശദ വിവരങ്ങൾക്ക് വിളിക്കുക. ഫോൺ: 0460 2226573.