Connect with us

India

ഇന്ത്യയിലെ കാൻസർ രോ​ഗികളിൽ 20 ശതമാനം നാൽപതിനു താഴെയുള്ളർ

Published

on

Share our post

ന്യൂഡൽഹി: ഇന്ത്യയിലെ കാൻസർ കേസുകളിൽ ഇരുപതുശതമാനവും നാൽപതു വയസ്സിനു കീഴെയുള്ളവരിലെന്ന് പഠനം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുള്ളത്.നാൽപതു വയസ്സിനു താഴെയുള്ള അർബുദരോ​ഗികളിൽ അറുപത് ശതമാനം പുരുഷന്മാരും നാൽപത് ശതമാനം സ്ത്രീകളുമാണെന്നും പഠനത്തിലുണ്ട്. ഹെഡ്&നെക്ക് കാൻസറാണ് ഏറ്റവുമധികംപേരിൽ റിപ്പോർട്ട് ചെയ്തതെന്നും പഠനത്തിലുണ്ട്. ഇരുപത്തിയാറ് ശതമാനം പേരിലാണ് ഈ കാൻസറുള്ളത്. പതിനാറ് ശതമാനത്തോടെ ​ഗ്യാസ്ട്രോഇന്റെസ്റ്റിനൽ കാൻസറാണ് രണ്ടാമത്തേത്. കുടൽ, വയർ, കരൾ തുടങ്ങിയവയെ ബാധിക്കുന്ന കാൻസറുകളാണ് ഇവയിൽ കൂടുതൽ.

സ്തനാർബുദരോ​ഗികൾ പതിനഞ്ചുശതമാനവും രക്താർബുദ രോ​ഗികൾ ഒമ്പതുശതമാനവുമാണെന്ന് പഠനത്തിൽ പറയുന്നു. മോശം ജീവിതരീതിയാണ് യുവാക്കൾക്കിടയിലെ ഉയർന്ന കാൻസർ നിരക്കിനു പുറകിലെന്ന് സീനിയർ ഓങ്കോളജിസ്റ്റും കാൻസർ മുക്ത് ഭാരത് ക്യാംപയിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റി​ഗേറ്ററുമായ ആഷിഷ് ​ഗുപ്ത പറഞ്ഞു. അമിതവണ്ണം, ആഹാരശീലങ്ങളിലെ മാറ്റങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിതോപയോ​ഗം, ഉദാസീനമായ ജീവിതരീതി തുടങ്ങിയവ കാൻസർ നിരക്കുകൾ വർധിപ്പിക്കുന്നുണ്ട്. ഇതിനെ മറികടക്കാൻ ആരോ​ഗ്യകരമായ ജീവിതരീതി സ്വീകരിക്കുകയും പുകയില, മദ്യപാനം പോലുള്ളവ ഉപേക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ സ്ഥിരീകരിക്കുന്ന ഇരുപത്തിയേഴു ശതമാനം കാൻസർ കേസുകളും ഒന്നും രണ്ടും ഘട്ടങ്ങളിലുള്ളവയാണെന്നും 63 ശതമാനം മൂന്നും നാലും ഘട്ടങ്ങളിലുള്ളവയാണെന്നും പഠനത്തിൽ പറയുന്നു. മൂന്നിൽ രണ്ട് കാൻസറുകളും വൈകിമാത്രം സ്ഥിരീകരിക്കുന്നവയാണെന്നും സ്ക്രീനിങ് വൈകുന്നതാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു. 2040 ആകുമ്പോഴേക്ക് സ്തനാർബുദം ബാധിച്ചുള്ള മരണനിരക്കുകൾ പ്രതിവർഷം പത്തുലക്ഷം എന്ന നിലയിലേക്കെത്തുമെന്നും പ്രോസ്റ്റേറ്റ് കാൻസർ രോ​ഗികൾ ഇരട്ടിയാകുമെന്നും അടുത്തിടെ മറ്റൊരു പഠനത്തിൽ കണ്ടെത്തിയിരുന്നു.

കാൻസർ രോ​ഗികളുടെ നിരക്കിൽ വരും വർഷങ്ങളിലും വൻവർധനവ് രേഖപ്പെടുത്തുമെന്ന് ലോകാരോ​ഗ്യസംഘടന അടുത്തിടെ നടത്തിയ ​ഗവേഷണത്തിലും കണ്ടെത്തിയിരുന്നു. 2050 ആകുമ്പോഴേക്ക് 77% കാൻസർ കേസുകളിലേക്കെത്തിച്ചേരുമെന്നാണ് ​​ഗവേഷണത്തിൽ കണ്ടെത്തിയത്. ജീവിതരീതികളും പാരിസ്ഥിതികഘടകങ്ങളും കാൻസർനിരക്കുകളുടെ വർധനവിൽ പങ്കുവഹിക്കുന്നുണ്ടെന്നും ലോകാരോ​ഗ്യസംഘടന പറയുന്നുണ്ട്. ഏഷ്യയിലെ പുകയില ഉപയോ​ഗവും ശ്വാസകോശാർബുദവും തമ്മിൽ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവെന്നും പുകവലിക്കൊപ്പം മദ്യപാനം, അമിതവണ്ണം തുടങ്ങിയവയും കാൻസർ നിരക്കുകൾ വർധിപ്പിക്കുന്നുണ്ടെന്നും ലോകാരോ​ഗ്യസംഘടന പറഞ്ഞിരുന്നു.


Share our post

India

യു.എ.ഇയിൽ ബിസിനസ്​ അവസരം തേടുന്നവർക്കും നിക്ഷേപകർക്കും​ ആറുമാസ സന്ദർശക വിസ

Published

on

Share our post

അബുദാബി: ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). രാജ്യത്ത് ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് ആറുമാസം വരെ കാലാവധിയുള്ള സന്ദര്‍ശക വിസയാണ് അനുവദിക്കുക. നിക്ഷേപകര്‍, സംരംഭകര്‍, വിദഗ്ധ പ്രൊഫഷണലുകള്‍, ബിസിനസുകളുടെ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവര്‍ എന്നിവര്‍ക്കാണ് പ്രത്യേക വിസ അനുവദിക്കുകയെന്ന് ഐ.സിപി വ്യക്തമാക്കി. സിംഗിൾ, മള്‍ട്ടി എന്‍ട്രി പ്രവേശനം സാധ്യമാക്കുന്നതാണ് ഈ വിസ. എന്നാല്‍ ആകെ രാജ്യത്ത് തങ്ങുന്ന കാലയളവ് 180 ദിവസത്തില്‍ കൂടുതലാകാന്‍ പാടില്ല. ഈ വിസ ലഭിക്കുന്നതിന് നാല് നിബന്ധനകളാണ് പാലിക്കേണ്ടത്. അ​പേ​ക്ഷ​ക​ൻ യു​എഇ​യി​ൽ ബി​സി​ന​സ്​ സാ​ധ്യ​ത തേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മേ​ഖ​ല​യി​ൽ യോ​ഗ്യ​ത​യു​ള്ള പ്ര​ഫ​ഷ​ന​ലാ​യി​രി​ക്ക​ണം.

ആ​റു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ സാ​ധു​ത​യു​ള്ള പാ​സ്‌​പോ​ർ​ട്ട് കൈ​വ​ശ​മു​ണ്ടാ​യി​രി​ക്ക​ണം, യുഎ.ഇ​യി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഉ​ണ്ടാ​യി​രി​ക്ക​ണം, തു​ട​ർ​ന്നു​ള്ള യാ​ത്ര​ക്കോ രാ​ജ്യ​ത്തു​നി​ന്ന് തി​രി​ച്ചു​പോ​കു​ന്ന​തി​നോ ക​ൺ​ഫേം ടി​ക്ക​റ്റ് കൈ​വ​ശ​മു​ണ്ടാ​യി​രി​ക്ക​ണം എ​ന്നി​വ​യാണ് നിബന്ധനകൾ. യുഎഇയുടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക്​ സ​ഹാ​യി​ക്കു​ന്ന നൂ​ത​ന​പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​നും ഭാ​വി കെ​ട്ടി​പ്പ​ടു​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന സം​രം​ഭ​ക​രെ​യും നി​ക്ഷേ​പ​ക​രെ​യും മൂ​ല​ധ​ന ഉ​ട​മ​ക​ളെ​യും ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി യു.എ.ഇ സ​മ​ഗ്ര​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഒരുക്കിയിട്ടുള്ളതെന്ന്​ ഐ.സി.പി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ സു​ഹൈ​ൽ സ​യീ​ദ് അ​ൽ ഖൈ​ലി പ​റ​ഞ്ഞു.


Share our post
Continue Reading

India

ദേശീയ സുരക്ഷ: 119 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം, ഭൂരിഭാഗവും ചൈനീസ് ആപ്പുകള്‍

Published

on

Share our post

ന്യൂഡല്‍ഹി: ചൈനയുമായും ഹോങ്കോങ്ങുമായി ബന്ധമുള്ളത് അടക്കം ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍ വികസിപ്പിച്ച ഭൂരിഭാഗം ആപ്പുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിരോധിച്ച ആപ്പുകളില്‍ കൂടുതലും വിഡിയോ, വോയ്‌സ് ചാറ്റ് പ്ലാറ്റ്‌ഫോമുകളാണ്.

ദേശീയ സുരക്ഷ കണക്കിലെടുത്ത് ടിക്‌ടോക്ക്, ഷെയര്‍ഇറ്റ് എന്നിവയുള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് എതിരെ 2020ല്‍ സര്‍ക്കാര്‍ എടുത്ത നടപടിക്ക് സമാനമാണ് ഇത്തവണത്തേത്. 2020 ജൂണ്‍ 20ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഏകദേശം 100 ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. 2021ലും 2022ലും ചൈനീസ് ആപ്പുകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചെങ്കിലും 2020ലും 2025ലും സ്വീകരിച്ച നടപടിയുടെ അത്ര വലുതായിരുന്നില്ല. കുറഞ്ഞ എണ്ണം ആപ്പുകള്‍ക്ക് എതിരെയായിരുന്നു നടപടി.

ഐടി ആക്ടിന്റെ സെക്ഷന്‍ 69A പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. സിംഗപ്പൂര്‍, യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ചില ആപ്പുകളെയും നടപടി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും വേണ്ടി ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് സെക്ഷന്‍ 69A.

എന്നാല്‍ ഭൂരിപക്ഷം ആപ്പുകളും ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതുവരെ 15 ആപ്പുകള്‍ മാത്രമേ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട 119 ആപ്പുകളില്‍ മാംഗോസ്റ്റാര്‍ ടീം വികസിപ്പിച്ച സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വിഡിയോ ചാറ്റ്, ഗെയിമിങ് പ്ലാറ്റ്‌ഫോമായ ചില്‍ചാറ്റും ഉള്‍പ്പെടും.ഒരു ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 4.1സ്റ്റാര്‍ റേറ്റിങ്ങുമുള്ള ആപ്പാണിത്. ചൈനീസ് ആപ്പായ ചാങ്ആപ്പും ഓസ്‌ട്രേലിയന്‍ കമ്പനി വികസിപ്പിച്ച ഹണികാമും ഇതില്‍ ഉള്‍പ്പെടുന്നു.ചില്‍ചാറ്റ് എന്ന ആപ്പ്, ബ്ലോക്ക് ചെയ്യുന്നത് അവിടത്തെ ഇന്ത്യന്‍ ഉപയോക്താക്കളുടെ ദൈനംദിന ആശയവിനിമയ, വിനോദ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


Share our post
Continue Reading

India

സംസ്ഥാനത്ത്ഭൂമി തരം മാറ്റൽ ചെലവേറും ,25സെന്‍റില്‍ അധികമെങ്കിൽ, മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീംകോടതി

Published

on

Share our post

ദില്ലി: സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിന് ഇനി ചെലവേറും.25 സെന്‍റില്‍ അധികമെങ്കിൽ, മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടുസംസ്ഥാന സർക്കാരിന്‍റെ സർക്കുലർ സുപ്രീം കോടതി ശരി വച്ചു.ഭൂമി തരംമാറ്റ ഫീസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. 25 സെന്‍റില്‍ കൂടുതല്‍ തരംമാറ്റുമ്പോള്‍ അധിക ഭൂമിയുടെ ഫീസ് മാത്രം നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീല്‍ പരിഗണിച്ചാണ് ഉത്തരവ്. 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ സെക്ഷൻ 27 ( എ) പ്രകാരം തരംമാറ്റം ഫീസ് കണക്കാക്കുന്നതിൽ നിന്ന് 25 സെന്‍റ് ഒഴിവാക്കാമെന്നയിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്.


Share our post
Continue Reading

Trending

error: Content is protected !!