വിദ്യാർഥിനി കടലിൽചാടി മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ വിദ്യാർഥിനിയും സുഹൃത്തും കടലിൽ ചാടി. പെൺകുട്ടി മരിച്ചു. ഇടവ ചെമ്പകത്തിൻമൂട് സ്വദേശി ശ്രേയ (14) ആണ് മരിച്ചത്. മൃതദേഹം കാപ്പിൽപൊഴി ഭാഗത്ത് കണ്ടെത്തി.
ധനകാര്യസ്ഥാപനം നടത്തുന്ന സാജന്‍റെയും അധ്യാപികയായ സിബിയുടെയും മകളാണ് ശ്രേയ. കൂടെയുണ്ടായിരുന്ന ആൺകുട്ടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അയിരൂർ എം.ജി.എം. മോഡൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ശ്രേയ.