കൊട്ടിയൂർ തീർത്ഥാടകർക്ക് അന്നദാനവും ഹെല്പ് ഡെസ്‌കുമായി ഒമ്പതാം വർഷവും ഐ.ആർ.പി.സി രംഗത്ത്

കേളകം: കൊട്ടിയൂർ തീർത്ഥാടകർക്ക് അന്നദാന വിതരണവും ഹെല്പ് ഡെസ്‌കുമായി ഒമ്പതാം വർഷവും ഐ.ആർ.പി.സി രംഗത്ത്.ഐ.ആർ.പി.സി പേരാവൂർ സോണൽ കമ്മറ്റിയും ടെമ്പിൾ കോർഡിനേഷൻ പേരാവൂർ ഏരിയ കമ്മറ്റിയുമാണ് കൊട്ടിയൂർ വൈശാഖോത്സവ നഗരിയിൽ ഹെല്പ് ഡസ്‌ക്കും അന്നദാനവുമായി രംഗത്തുള്ളത്.
ഹെല്പ് ഡസ്‌ക് ഇക്കരെ കൊട്ടിയൂരിൽ വെള്ളിയാഴ്ച രാവിലെ പത്തിന് ഐ.ആർ.പി.സി ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച മുതൽ അന്നദാന വിതരണവും ആരംഭിക്കും. ഹെല്പ് ഡസ്‌കിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനവും മരുന്നും ലഭ്യമാകും. പത്രസമ്മേളനത്തിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് , സംഘാടക സമിതി കൺവീനർ ടി.വിജയൻ, ചെയർമാൻ കെ.എ. രജീഷ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.എൻ.സുനീന്ദ്രൻ എന്നിവർ സംബന്ധിച്ചു.