പാഠപുസ്‌തകങ്ങൾ സ്‌കൂൾ തുറക്കും മുമ്പ് എത്തും

Share our post

തിരുവനന്തപുരം: സിലബസ് മാറ്റമുള്ള പാംപുസ്‌തകങ്ങളുടെ അച്ചടി കാക്കനാട്ടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിൽ പൂർത്തിയാകുന്നു. സിലബസ് പരിഷ്കരിച്ച ഒന്ന്, മൂന്ന്, അ­​ഞ്ച്, ഏഴ്,ഒൻപത് ക്ലാസുകളിലെ പാഠപുസ്ത‌കങ്ങളുടെ അച്ചടിയാണ് അതി വേഗം പുരോഗമിക്കുന്നത്.

ഏകദേശം 2.08 കോടി പുസ്തകങ്ങളിൽ 80 ശതമാനവും അച്ചടി പൂർത്തിയായി ജില്ലാ ഡിപ്പോകളിലേക്ക് എത്തിച്ചു. ഉടൻ സ്‌കൂളുകളിലേക്ക് കൈമാറും. ബാക്കിയുള്ള പുസ്തകങ്ങളും അച്ചടി പൂർത്തിയാക്കി ജൂൺ ആദ്യവാരം എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.

സിലബസ് മാറ്റമില്ലാത്ത രണ്ടു, നാല്,ആറ്, എട്ട്, പത്ത് ക്ലാസുകളിലേക്ക് ആവശ്യമായ 1.44 കോടി പുസ്ത‌കങ്ങൾ കഴിഞ്ഞ മാർച്ചിൽത്തന്നെ പുതിയ അധ്യയന വർഷത്തിലേക്കായി സ്കൂളുകളിൽ എത്തിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!