ഐ.ടി പാര്‍ക്കുകളില്‍ മദ്യം ഈ വര്‍ഷം തന്നെ, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം

Share our post

തിരുവനന്തപുരം:ഐ.ടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടര്‍ നടപടിയുണ്ടാകും. പ്രതിപക്ഷ എം.എല്‍.എമാരുടെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നീക്കം. ഐ.ടി പാര്‍ക്കുകള്‍ക്ക് എഫ്എല്‍ 4 സി ലൈസന്‍സ് നല്‍കും. ലൈസന്‍സ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. ഐ.ടി പാര്‍ക്ക് നേരിട്ടോ, പ്രമോട്ടര്‍ പറയുന്ന കമ്പനിക്കോ നടത്തിപ്പ് നല്‍കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!