കൊട്ടിയൂർ വൈശാഖോത്സവം: തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ അന്നദാനം തുടങ്ങി

കൂത്തുപറമ്പ്: കൊട്ടിയൂർ വൈശാഖോത്സവ തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ അന്നദാനം ആരംഭിച്ചു. സേവാഭാരതി കൂത്തുപറമ്പിന്റെ നേതൃത്വത്തിൽ മെയ് 23 മുതൽ ജൂൺ 13 വരെയാണ് രാവിലെയും ഉച്ചയ്ക്കും രാത്രിയിലും അന്നദാനം നൽകുന്നത്.
അന്നദാനത്തിന്റെ ഉദ്ഘാടനം മാതാ അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി നിർവഹിച്ചു. റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.പി.ജ്യോതീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പി. എസ് മോഹനൻ കൊട്ടിയൂർ മുഖ്യപ്രഭാഷണം നടത്തി.
എൻ.സി.ടി രാജഗോപാൽ, ബീന മനോഹരൻ, എ.പി പുരുഷോത്തമൻ, പി. രവീന്ദ്രൻ, രാജേഷ് ഖന്ന, സി.കെ.സുരേഷ് എന്നിവർ സംസാരിച്ചു. തൊക്കിലങ്ങാടിയിൽ രൂപീകരിച്ച സത്കർമ്മ കൂട്ടായ്മയാണ് സേവാഭാരതിക്ക് അന്നദാനം നൽകാനുള്ള സ്ഥലവും ഊട്ടുപുരയും വിശ്രമ കേന്ദ്രവും ഒരുക്കി നൽകിയത്.