ഇനിമുതൽ സന്ദർശന വിസക്കാർ റിട്ടേൺ ടിക്കറ്റും എടുക്കണം; നിർദേശവുമായി ഗൾഫ് എയർ

Share our post

ജിദ്ദ: ഇനിമുതൽ സൗദിയിലേക്കുൾപ്പെടെ സന്ദർശക വിസയിൽ യാത്ര ചെയ്യുന്നവർ റിട്ടേൺ ടിക്കറ്റുകൂടി എടുക്കണമെന്ന നിർദേശവുമായി ഗൾഫ് എയർ. ഇരുടിക്കറ്റും എടുക്കാത്ത സന്ദർശകവിസക്കാർക്ക് ബോഡിങ് അനുവദിക്കില്ല.

ഇതോടെ ഗൾഫ് എയറിൽ യാത്ര ചെയ്യുന്നവർ രണ്ട് ടിക്കറ്റും അവരിൽ നിന്ന് തന്നെ എടുക്കേണ്ടി വരും. ബഹറൈന്റെ ദേശീയ വിമാന കമ്പനി ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ് ഗൾഫ് എയർ ഇക്കാര്യമറിയിച്ചത്. ഏതൊരു ഗൾഫ് രാജ്യത്തേക്കും സന്ദർശന വിസയിൽ യാത്ര ചെയ്യാനും ഈ വ്യവസ്ഥ ബാധകമായിരിക്കും.

രണ്ട് വ്യത്യസ്ത വിമാന കമ്പനികളുടെ ടിക്കറ്റുകളെടുക്കുന്ന സന്ദർശക വിസക്കാർക്ക് ബോഡിംഗ് അനുവദിക്കില്ലെന്നാണ് ഗൾഫ് എയർ നൽകുന്ന നിർദേശം. വിവിധ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കുകൾ പരിശോധിച്ച ശേഷമാണ് സന്ദർശക വിസക്കാർ ടിക്കറ്റെടുക്കുന്നത്.

മാത്രമല്ല സന്ദർശന വിസ കാലാവധി പുതുക്കി ലഭിക്കുന്നതിനെയും ആശ്രയിച്ചായിരിക്കും ടിക്കറ്റെടുക്കുക. വിസ കാലാവധി അവസാനിക്കാറാകുമ്പോൾ നാട്ടിലേക്ക് തിരിച്ച് പോകുന്നതിന് തൊട്ടു മുമ്പാണ് കൂടുതൽ പേരും ടിക്കെറ്റെടുക്കാറുള്ളത്. അവര്‍ക്കെല്ലാം ഇതൊരു തിരിച്ചടിയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!