കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അംഗം ഒ.രതി അന്തരിച്ചു

കൂത്തുപറമ്പ് : കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അംഗം മാനന്തേരി പുളിമുക്കിൽ മീത്തലെ പുരയിൽ ഒ. രതി (47) അന്തരിച്ചു. ഡി.വൈ.എഫ്.ഐ മുൻ ജില്ലാ കമ്മറ്റിയംഗവുമാണ്. പിതാവ് : പരേതനായ പുത്തലത്ത് കേളു. മാതാവ് : പരേതയായ ഓണിയൻ കല്യാണി. ഭർത്താവ്: ശിവദാസൻ (വയനാട്). സഹോദരങ്ങൾ: മാധവി, ജാനു, സതി, ലീല, രാജേഷ്, പരേതയായ നാണി. വെള്ളിയാഴ്ച രാവിലെ ഒൻപത് വരെ മാനന്തേരി വീട്ടിൽ പൊതുദർശനം. സംസ്കാരം വയനാട് പടിഞ്ഞാറെത്തറയിൽ.