കൂട്ടുപുഴയിൽ മയക്ക് മരുന്നുമായി തളിപ്പറമ്പ് സ്വദേശികളായ രണ്ടു വിദ്യാർത്ഥികൾ പിടിയിൽ

ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന കർണാടക ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളിൽ നിന്നും 9.2 ഗ്രാം എം.ഡി.എം.എ പിടികൂടി. തളിപ്പറമ്പ് സ്വദേശികളായ അൽത്താഫ്( 21) ഷമാസ് (21) എന്നിവരെയാണ് പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
അസി.എക്സൈസ് ഇൻസ്പെക്ടർമാരായ ഒ.നിസാർ ഒല,അഷ്റഫ് മലപ്പട്ടം, കെ. രത്നാകരൻ, കെ. കെ.ഷാജി, ഗ്രേഡ് പ്രിവൻറീവ് ഓഫീസർമാരായ പ്രദീപ്കുമാർ, ഹരികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസറായ കെ.ഏ.മജീദ് , എം.കലേഷ്, ജുനിഷ് കുമാർ എന്നിവരാണ് പാർട്ടിയിലുണ്ടായിരുന്നത്.