ടൂറിസം സംരംഭകർക്കുള്ള പരിശീലനം ഇന്ന് തുടങ്ങും

കണ്ണൂർ : ജില്ലയിലെ ടൂറിസം മേഖലയിൽ പുത്തൻ ഉണർവ് ലക്ഷ്യമിട്ട് ടൂറിസം പ്രമോഷൻ കൗൺസിൽ നേതൃത്വത്തിൽ ടൂറിസം സംരംഭകർക്ക് മൂന്ന് ഘട്ടമായി നൽകുന്ന പരിശീലന പരിപാടികൾക്ക് ബുധനാഴ്ച തുടക്കമാകും. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിൽ രാവിലെ പത്ത് മുതലാണ് പരിശീലനം.
ഹോംസ്റ്റേ, സർവീസ്ഡ് വില്ല, റിസോർട്ട്, ഹോട്ടൽ, ഫാം ടൂറിസം, ഗൃഹസ്ഥലി, ആയുർവേദ കേന്ദ്രം, ടൂർ ഓപ്പറേഷൻ, അമ്യൂസ്‌മെന്റ് പാർക്ക് തുടങ്ങിയവ ആരംഭിക്കാൻ താത്പര്യമുള്ള സംരംഭകരെ ഉദ്ദേശിച്ചാണ് ആദ്യഘട്ട പരിശീലനം.