ഇലക്ട്രിക് വാഹനം വാങ്ങാന്‍ സമയമായോ? ലാഭകരമാണോ? ഇന്ധനച്ചെലവ് പൂജ്യമാക്കാനും വഴിയുണ്ട്

Share our post

വീട്ടിലേക്കൊരു പശുവിനെ വാങ്ങിയിട്ട് പറമ്പിലെ പുല്ലും അടുക്കളയിലെ കാടിയും കൊടുത്തു വളർത്തി ഇഷ്ടംപോലെ പാലു കറന്നു കുടിക്കുന്നതിനു തുല്യമാണ് സൗരോർജത്തിലോടുന്ന ഇലക്ട്രിക് കാറുകൾ. പണച്ചെലവില്ലെന്നല്ല, കുറവാണ്.

ശുദ്ധമായ പാലു കുടിക്കുന്നതുപോലെ സംശുദ്ധ ഡ്രൈവിങ് ആസ്വദിക്കാനുമാവും. എന്നാൽ ചോദ്യം ഇതാണ്, ഇലക്ട്രിക് കാറുകൾ വാങ്ങാൻ സമയമായോ? ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിൽ തെറ്റില്ല. പക്ഷേ, അവയുടെ നേട്ടം‌ പോലെ‌ത്തന്നെ കോട്ടങ്ങളും അറിഞ്ഞിരിക്കണം.

വേറിട്ടൊരു ഡ്രൈവിങ് സംസ്കാരമാണ് ഇലക്ട്രിക് വാഹനങ്ങൾ. പെട്രോൾ, ഡീസൽ വാഹനങ്ങളെപ്പോലെയല്ല അവയുടെ ഉപയോഗവും പരിചരണവും. ലാഭം മാത്രം നോക്കി വാങ്ങിയാൽ ചിലപ്പോൾ നിരാശ വരും. എല്ലാം മനസ്സിലാക്കി വാങ്ങിയാൽ ലോട്ടറിയാകും. എങ്ങനെ? വിശദമായി പരിശോധിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!