അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ മൂന്ന് വിദ്യാര്‍ഥികള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു

ജോര്‍ജിയ: അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ മൂന്ന് വിദ്യാര്‍ഥികള്‍ കാറപകടത്തില്‍ മരിച്ചു. ജോര്‍ജിയയിലെ അല്‍ഫാരറ്റയില്‍ മേയ്-14-നാണ് സംഭവം നടന്നത്. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അല്‍ഫാരറ്റ ഹൈസ്‌കൂളിലേയും ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെയും വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. നിന്ത്രണം നഷ്ടപ്പെട്ട വാഹനം മരത്തിലിടിച്ച് തലകീഴായി കിടക്കുന്ന നിലയിലായിരുന്നു. വിദ്യാര്‍ഥികളായ ആര്യന്‍ ജോഷി, ശ്രിയ എന്നിവര്‍ തത്ക്ഷണം മരിച്ചു. ആന്‍വി ശര്‍മ എന്ന വിദ്യാര്‍ഥി ചികിത്സയിലിരിക്കേയാണ് മരണപ്പെട്ടത്. പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികള്‍ അല്‍ഫാരറ്റയിലെ നോര്‍ത്ത് ഫുള്‍ട്ടണ്‍ ആസ്‌പത്രിയില്‍ ചികിത്സയിലാണ്.
അടുത്തയാഴ്ച ഹൈസ്‌കൂൾ പഠനം പൂര്‍ത്തിയാക്കാനിരിക്കേയാണ് ആര്യന്‍ ജോഷിയെ മരണം തട്ടിയെടുത്തത്. ശ്രിയ നര്‍ത്തകിയും ആന്‍വി പാട്ടുകാരിയുമാണ്.