പി.എം.ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ: അപേക്ഷ ജൂൺ 20 വരെ

Share our post

തിരുവനന്തപുരം: പത്താം തരത്തിൽ ഉന്നത വിജയം നേടിയവർക്ക് പി.എം ഫൗണ്ടേഷൻ കേരളത്തിൽ നടത്തുന്ന ടാലന്റ് സെർച്ച് പരീക്ഷക്ക് ജൂൺ 20 വരെ അപേക്ഷിക്കാം.

2024-ലെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 90% മാർക്ക് വീതം നേടിയവർക്കും അപേക്ഷിക്കാം.

സംസ്ഥാന-ദേശീയ തല മത്സരങ്ങളിൽ (കായികം, നേതൃത്വം, കലാ സാംസ്കാരികം, സാമൂഹിക സേവനം, വിവര സാങ്കേതികം) വിജയികളായ എസ് എസ്.എൽ.സി, ടി.എച്ച്.എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് എ ഗ്രേഡ് അല്ലെങ്കിൽ സി.ബി.എസ്.ഇ, ഐ.സി.എസ് ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും 80 ശതമാനം മാർക്കെങ്കിലും നേടിയവർക്കും അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് www.pmfonline.org വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484 2367279, 7510672798


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!