ഗതാഗത നിയമങ്ങളേപ്പറ്റിയുള്ള സംശയം തീര്‍ക്കാന്‍ എം.വി.ഡി. കേരളയുടെ ‘ബുക്കും പേപ്പറും’

Share our post

തിരുവനന്തപുരം: ”വാഹനത്തിന് തട്ടും മുട്ടുമൊന്നും ഏല്‍ക്കാതിരിക്കാന്‍ വേണ്ടി മുന്‍വശത്ത് ഒരു കമ്പി ഗ്രില്‍ അധികമായി പിടിപ്പിച്ചിട്ടുണ്ട്. അത് നിയമപരമല്ലെന്ന് പറയുന്നു. ശരിയാണോ?”, ”ഓട്ടോറിക്ഷകള്‍ ഓരോന്നും ഓരോ നിരക്കാണ് ഈടാക്കുന്നത്. രാത്രിയും പകലും നിരക്കുവ്യത്യാസമുണ്ടെന്ന് അവര്‍ പറയുന്നു. ഓട്ടോറിക്ഷാനിരക്ക് ഗവണ്‍മെന്റ് നിശ്ചയിച്ചിട്ടുണ്ടോ? എത്രയാണത്?”, ”റോഡില്‍ പല സ്ഥലത്തും വെള്ള വരകളും മഞ്ഞ വരകളും കാണാറുണ്ട്. എന്താണ് അവയുടെ പ്രത്യേകതകള്‍?”… ഇങ്ങനെ ഗതാഗതനിയമങ്ങളെപ്പറ്റി എന്ത് സംശയമുണ്ടെങ്കിലും പരിഹരിക്കാം, മോട്ടോര്‍ വാഹന വകുപ്പിന്റെ ‘ബുക്കും പേപ്പറും’ പദ്ധതിയിലൂടെ.

കേരള മോട്ടോര്‍ വാഹനവകുപ്പിന്റെ സേവനങ്ങളെക്കുറിച്ചും ഗതാഗതനിയമങ്ങളെക്കുറിച്ചും റോഡുസുരക്ഷയെക്കുറിച്ചുമുള്ള സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്ന പരിപാടിയാണിത്. എല്ലാ വെള്ളിയാഴ്ചയും യൂട്യൂബ് ചാനല്‍ വഴി സംപ്രേഷണം ചെയ്യും.

സംശയങ്ങള്‍ വ്യക്തമായ രീതിയില്‍ വീഡിയോയായി ചിത്രീകരിച്ച് 9188961215 എന്ന നമ്പരിലെ വാട്‌സാപ്പിലേക്കാണ് അയക്കേണ്ടത്. ഓരോ ആഴ്ചയും വരുന്ന സംശയങ്ങള്‍ക്കുള്ള മറുപടി വെള്ളിയാഴ്ചത്തെ പരിപാടിയില്‍ നല്‍കും. മോട്ടോര്‍ വാഹനവകുപ്പിലെ ഉന്നതോദ്യോഗസ്ഥരാണ് സംശയങ്ങള്‍ക്ക് മറുപടി നല്‍കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!