Kerala
മികവിന്റെ തെളിച്ചമാണ് ‘കൃപാലയ നോട്ട് ബുക്കുകൾ’; കുറവുകളിൽ നിന്ന് കരുത്തുനേടി കുതിക്കുന്ന വിദ്യാർഥികൾ
പുല്പള്ളി (വയനാട്): സ്വന്തമായി നിർമിച്ച നോട്ടുബുക്കുകൾ വിപണിയിലിറക്കി ‘കുറവുകളിൽ നിന്ന് കരുത്തുനേടി കുതിക്കുകയാണ്’ പുല്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ. സ്കൂൾ തുറക്കാറായതോടെ നോട്ട് ബുക്കുകളുടെ വിൽപ്പന സജീവമാക്കുന്നതിനുള്ള തിരക്കിലാണ് കൃപാലയ സ്‌കൂൾ അധികൃതരും വിദ്യാർഥികളും.
ഇത്തവണ പതിനായിരത്തോളം നോട്ട് ബുക്കുകളാണ് കൃപാലയ സ്പെഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾ ചേർന്ന് തയ്യാറാക്കിയത്. നാല് തരത്തിലുള്ള സ്കൂൾ, കോളേജ് നോട്ടു ബുക്കുകളാണ് സ്കൂളിലെ യൂണിറ്റിൽ നിന്ന് നിർമിക്കുന്നത്.
കൃപാലയ സ്പെഷ്യൽ സ്കൂളിലെ 18 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായാണ് നോട്ടുബുക്ക് നിർമാണത്തിൽ പരിശീലനം നൽകുന്നത്. എല്ലാ വർഷവും അധ്യയനാരംഭം മുതൽ ഇവിടുത്തെ വിദ്യാർഥികൾക്ക് ബുക്ക് ബൈൻഡിങ് അധ്യാപികയുടെ നേതൃത്വത്തിൽ നോട്ടുബുക്ക് നിർമിക്കാനുള്ള പരിശീലനം നൽകുന്നുണ്ട്.
ഇത്തവണ 18 വയസ്സിന് മുകളിലുള്ള 25 വിദ്യാർഥികളാണ് നോട്ട് ബുക്ക് നിർമാണത്തിൽ പങ്കാളികളായത്. തമിഴ്‌നാട്ടിലെ ശിവകാശിയിൽ നിന്നാണ് സ്കൂൾ അധികൃതർ നോട്ട് ബുക്ക് നിർമിക്കുന്നതിനുള്ള പേപ്പറുകളും പുറംചട്ടയുമെത്തിക്കുന്നത്. ഇത് അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർഥികൾ മനോഹരമായ പുസ്തകങ്ങളാക്കി മാറ്റിയെടുക്കും. പേപ്പറുകൾ എണ്ണിത്തിട്ടപ്പെടുത്തി അടുക്കിവെച്ച് തുന്നിച്ചേർക്കും. ബാക്കിയെല്ലാം മെഷീനിന്റെ സഹായത്തോടെയാണ്.
സ്കൂളുമായി സഹകരിക്കുന്ന പുല്പള്ളിയിലെ പ്രിൻസ് ബേക്കറിയടക്കമുള്ള ചില വ്യാപാര സ്ഥാപനങ്ങളാണ് നോട്ടു ബുക്കുകൾ വിറ്റുകൊടുക്കുന്നത്. കമ്മിഷനോ, ലാഭമോ കൈപ്പറ്റാതെയാണ് ഈ സ്ഥാപനങ്ങൾ ബുക്കുകൾ വിൽക്കുന്നത്. സ്കൂളുമായി സഹകരിക്കുന്ന ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ നിന്നാണ് നോട്ടുബുക്കുകൾ വാങ്ങുന്നത്.
പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് കൃപാലയയിൽ നിന്നുള്ള നോട്ടുബുക്കുകൾ വിൽപ്പന നടത്തുന്നത്. 15 വർഷത്തോളമായി കൃപാലയ സ്‌കൂളിൽ നിന്ന് നോട്ട് ബുക്കുകൾ നിർമിച്ച് വിൽപ്പന നടത്തിവരുന്നുണ്ട്. പുസ്തകം വിറ്റുകിട്ടുന്നതിന്റെ ലാഭത്തിന്റെ ഒരു വിഹിതം അത് നിർമിച്ച വിദ്യാർഥികൾക്കുള്ളതാണെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന പറഞ്ഞു.
വിദ്യാഭ്യാസത്തിനൊപ്പം ചെറിയൊരു വരുമാനവും വിദ്യാർഥികൾക്ക് ലഭ്യമാക്കികൊടുക്കുകയാണ് സ്കൂൾ ലക്ഷ്യമിടുന്നത്. നോട്ട് ബുക്ക് നിർമാണ യൂണിറ്റിന് പുറമേ എൽ.ഇ.ഡി. ബൾബ്, പേപ്പർ ഗ്ലാസ്, ക്രാഫ്റ്റ് തുടങ്ങിയവ നിർമിക്കുന്നതിലും വിദ്യാർഥികൾക്ക് പരിശീലനം നൽകിവരുന്നുണ്ട്.
കൂടാതെ സ്കൂളിലെ കുട്ടികൾക്ക് സ്വന്തമായി ഒരു ബാൻഡ് സെറ്റ് ട്രൂപ്പുമുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വരുമാനം നേടി സ്വന്തം കാലിൽ നിൽക്കാനും അഭിമാനത്തോടെ ജീവിക്കാനുമുള്ള തൊഴിൽ പിന്തുണയാണ് കൃപാലയ സ്കൂളിന്റെ നേതൃത്വത്തിൽ ഒരുക്കി നൽകുന്നത്.
Kerala
വനിതകളിലെ അർബുദ നിയന്ത്രണത്തിന് ‘ആരോഗ്യം ആനന്ദം’ പദ്ധതി നടപ്പിലാക്കുന്നു
ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന് വനിതകളിലെ അർബുദ നിയന്ത്രണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ‘ആരോഗ്യം ആനന്ദം’ പദ്ധതിക്ക് ജില്ലയിൽ തുടക്കമാവും. നാലിന് രാവിലെ 11 മണിക്ക് ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വനിതകളിലെ ഗർഭാശയ മുഖ, സ്തനാർബുദ കാൻസർ പരിശോധനാ ക്യാമ്പും ബോധവത്കരണ ക്യാമ്പയിനും നടക്കും. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രാദേശിക തലത്തിലും പരിപാടി ആരംഭിക്കും. 30 വയസ്സ് കഴിഞ്ഞ മുഴുവൻ സ്ത്രീകളെയും സ്‌ക്രീനിംഗ് നടത്തി ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. മാർച്ച് എട്ട് വരെ നീളുന്ന ക്യാമ്പയിനിൽ കാൻസർ സ്‌ക്രീനിങ്ങും രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച അറിവും പകരും.
ക്യാമ്പയിനിൽ വിവിധ വകുപ്പുകളുടെയും മെഡിക്കൽ കോളേജിന്റെയും കാൻസർ പരിചരണവുമായി ബന്ധപ്പെട്ട സംഘടനകളുടെയും പിന്തുണയും സഹകരണവും ഉറപ്പാക്കാൻ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീഷ് സുബ്രഹ്മണ്യം, കണ്ണൂർ ഗവ:മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സൈറു ഫിലിപ്, വിവിധ ആരോഗ്യ വകുപ്പ് പ്രോഗ്രാം ഓഫീസർമാർ, ആരോഗ്യ സംഘടന പ്രതിനിധികൾ, സ്വകാര്യ ആശുപത്രി മേധാവികൾ എന്നിവർ പങ്കെടുത്തു.ക്യാമ്പയിനിന്റെ ഭാഗമായി സർക്കാർ-സ്വകാര്യ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി തുടർ പരിശോധനക്കുള്ള സാഹചര്യം ഉറപ്പാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.
Kerala
ക്ഷേമനിധി: വില്ലേജുകളില്‍ നാല് മുതല്‍ ക്യാമ്പ് നടക്കും
കേരള കര്‍ഷക തൊഴിലാളി ക്ഷേമ നിധി അംഗങ്ങളുടെ 2024-2025 വര്‍ഷത്തെ തുടര്‍ഗഡു അംശദായം സ്വീകരിക്കുന്നതിനും പുതിയ രജിസ്ട്രേഷന്‍ നടത്തുന്നതിനുമായി ക്ഷേമനിധി ഉദ്യോഗസ്ഥര്‍ ഫെബ്രുവരി നാല് മുതല്‍ വിവിധ വില്ലേജുകളില്‍ ക്യാമ്പ് ചെയ്യുന്നു. ഫെബ്രുവരി നാലിന് പന്ന്യന്നൂര്‍ വില്ലേജ് -പന്ന്യന്നൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്, ആറിന് പുത്തൂര്‍, പാനൂര്‍, കൊളവല്ലൂര്‍, തൃപ്പങ്ങോട്ടൂര്‍ വില്ലേജുകള്‍-കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസ്, പത്തിന് വിളമന വില്ലേജ്- പായം ഗ്രാമപഞ്ചായത്ത് ഓഫീസ്, 12ന് അയ്യംകുന്ന് വില്ലേജ്- അയ്യംകുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസ്, 14 ന് പട്ടാനൂര്‍ വില്ലേജ്-പട്ടാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, 17 ന് കേളകം, കണിച്ചാര്‍ വില്ലേജുകള്‍-കേളകം ഗ്രാമപഞ്ചായത്ത് ഓഫീസ്, 19 ന് കൊട്ടിയൂര്‍ വില്ലേജ്- കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്, 21 ന് എരുവട്ടി, പിണറായി വില്ലേജുകള്‍-പിണറായി ഗ്രാമ പഞ്ചായത്ത് ഓഫീസ്, 24 ന് കതിരൂര്‍, എരഞ്ഞോളി വില്ലേജുകള്‍- കതിരൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയാണ് ക്യാമ്പ്.
Kerala
പുകയില ഉപയോഗം: ചികിത്സയ്ക്കായി രജിസ്റ്റര്‍ ചെയ്തത് പത്ത് ലക്ഷം പേര്‍
പുകയില ഉപയോക്താക്കളെ കണ്ടെത്തി ആവശ്യമായ കൗണ്‍സലിങ്ങും ചികിത്സയും നല്‍കുന്ന പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ചെയ്തവരുടെ എണ്ണം 10,69,485. സംസ്ഥാന സര്‍ക്കാരിന്റെ ‘അമൃതം ആരോഗ്യം’ പദ്ധതിയുടെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ നടത്തിയ ‘ശൈലി’ സര്‍വേയിലാണ് ഇത്രയുംപേരെ കണ്ടെത്തിയത്. ഓരോ പഞ്ചായത്ത് പരിധിയിലും പുകയില ഉപയോഗിക്കുന്നവരെ ആശാവര്‍ക്കര്‍മാര്‍ കണ്ടെത്തുന്ന മുറയ്ക്കാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുന്നത്.
പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍പേരെ രജിസ്റ്റര്‍ ചെയ്യിപ്പിക്കാനായതാണ് നേട്ടം. തുടര്‍ന്ന്, രണ്ടാംഘട്ടവും തുടങ്ങുകയായിരുന്നു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കൗണ്‍സലിങ് നല്‍കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. രണ്ടാംഘട്ടത്തില്‍ പുകവലിക്കാന്‍ തോന്നുന്ന സമയങ്ങളില്‍ ഇവര്‍ക്ക് മരുന്നുനല്‍കും. ഭാവിയില്‍ മരുന്ന് പൂര്‍ണമായും ഒഴിവാക്കി പുകയില ഉപയോഗം തടയാനാണ് ലക്ഷ്യമിടുന്നത്.
ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ജില്ലകള്‍തോറുമുള്ള ജനകീയാരോഗ്യകേന്ദ്രങ്ങളിലാണ് ചികിത്സ നല്‍കുന്നത്. ശ്വാസ് ക്ലിനിക്കുകള്‍, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്കുകള്‍, മാനസികാരോഗ്യ ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലും ചികിത്സ ലഭിക്കും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള ‘ദിശ’യുടെ നമ്പറുകളില്‍ (1056/ 0471 2552056) വിളിച്ച് ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റ്, സൈക്ക്യാട്രിസ്റ്റ് എന്നിവരുടെ സേവനവും ഉപയോഗിക്കാനാകും. എങ്കിലും ആശാവര്‍ക്കര്‍മാര്‍ നേരിട്ട് വീടുകളിലെത്തി ചികിത്സയെക്കുറിച്ച് ബന്ധപ്പെട്ടവരുമായി സംസാരിക്കുന്നതിനാല്‍ കൂടുതല്‍പേരെ പദ്ധതിയുടെ ഭാഗമാക്കാനായെന്നാണ് കണ്ടെത്തല്‍. രണ്ടാംഘട്ടത്തില്‍ 23 ലക്ഷം പേര്‍ക്ക് കൗണ്‍സലിങ്ങും ചികിത്സയും നല്‍കാനാണ് ലക്ഷ്യമിടുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു