വനിതകള്‍ക്കായി കമ്പ്യൂട്ടര്‍ കോഴ്‌സുകൾ

കണ്ണൂർ : സംസ്ഥാന വനിതാവികസന കോര്‍പ്പറേഷനു കീഴില്‍ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിങ് സ്‌കൂളും സംസ്ഥാന റൂട്രോണിക്‌സും സംയുക്തമായി നടത്തി വരുന്ന കമ്പ്യൂട്ടര്‍ കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്ക് പ്രവേശനം തുടങ്ങി.
പി.ജി.ഡി.സി.എ, പി.ഡി.സി എഫ് എ, ഡി.സി.എ, ഡാറ്റാ എന്‍ട്രി തുടങ്ങിയ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടാന്‍ താല്‍പര്യമുള്ളവര്‍ മെയ് 31നകം പേര് രജിസ്റ്റര്‍ ചെയ്യണം. വെബ്‌സൈറ്റ്: www.reach.org.in Ph: 04972 931572, 9496015018