അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) പ്രവേശനം;കാലിക്കറ്റ് സർവകലാശാലാ വാര്‍ത്തകള്‍ അറിയാം

Share our post

അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) കോഴ്സിലേക്കുള്ള (പ്ലസ്ടു ഹ്യൂമാനിറ്റീസ് തത്തുല്യ കോഴ്സ്) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ച്. അപേക്ഷ ഫീസ് എസ്.സി./എസ്.ടി.: 195/- രൂപ മറ്റുള്ളവർ: 470/- രൂപ. കൂടുതൽ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/. ഫോൺ: 0494 2407016, 2407017, 2660600.

പി.ജി. പ്രവേശനപ്പരീക്ഷ (CUCAT 2024) ഹാൾടിക്കറ്റ്

 2024-25 അധ്യയനവർഷത്തെ സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ ഇന്റഗ്രേറ്റഡ് പി.ജി. സർവകലാശാലാ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.പി.എഡ്., എം.സി.എ., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.എസ്‌സി. ഹെൽത്ത് ആൻ‍ഡ് യോഗ തെറാപ്പി, എം.എസ്‌സി. ഫൊറൻസിക് സയൻസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയുടെ (CUCAT 2024) സമയക്രമവും ഹാൾടിക്കറ്റും സർവകലാശാലാ വെബ്‌സൈറ്റിൽ ( https://admission.uoc.ac.in/ ) ലഭിക്കും. ഇ-മെയിൽ: doaentrance@uoc.ac.in. ഫോൺ: 0494 2407017, 7016. പരീക്ഷാ തീയതി: മേയ് 28, 29, 30.

സമ്പർക്ക ക്ലാസ്

 സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷൻ (മുൻ എസ്.ഡി.ഇ.) വിവിധ സ്റ്റഡി സെന്ററുകളിലായി മേയ് നാല്, അഞ്ച് തീയതികളിൽനിന്ന് മാറ്റിവെച്ച (2023 പ്രവേശനം) ബി.എ./ബി.കോം./ബി.ബി.എ. വിദ്യാർഥികൾക്കായുള്ള രണ്ടാം സെമസ്റ്റർ സമ്പർക്കക്ലാസുകൾ യഥാക്രമം ജൂൺ എട്ട്, ഒൻപത് തീയതികളിൽ നടക്കും.

സീറ്റ് വർധനയ്ക്ക് അപേക്ഷിക്കാം

:സർവകലാശാലയ്ക്കു കീഴിലുള്ള ആർട്സ് ആൻ‍ഡ് സയൻസ്, അറബിക് / ഓറിയന്റൽ ടൈറ്റിൽ കോളേജുകളിലെ വിവിധ ബിരുദ/ബിരുദാനന്തര പ്രോഗ്രാമുകളിലെ അനുവദനീയമായ സീറ്റുകളിലേക്ക് നിബന്ധനകൾക്കു വിധേയമായി 2024-25 അധ്യയനവർഷത്തേക്ക് മാത്രമായി സീറ്റ് വർധനയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ https://www.uoc.ac.in/. ഫോൺ: 0494-2407112, 7154.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!