ചാടിയ വയർ പെട്ടെന്ന് കുറക്കാം; ഇനി ഇത് കുടിച്ചു നോക്കൂ

Share our post

വണ്ണം കുറച്ച് നല്ലതുപോലെ മെലിഞ്ഞിരിക്കണം എന്നതാണ് മിക്കവരുടെയും ഇപ്പോഴത്തെ ആഗ്രഹം. ആരോഗ്യകരമായിരിക്കുവാനും അതു തന്നെയാണ് നല്ലത്. അമിതഭാരവും കുടവയറുമൊക്കെ പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴിവെക്കും. ഭക്ഷണം ഒഴിവാക്കി ഒരിക്കലും തടി കുറയ്ക്കാൻ ശ്രമിക്കരുത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകി ഹെൽത്തിയായി വണ്ണം കുറക്കണം.

എന്തൊക്കെ ഭക്ഷണ ക്രമീകരണങ്ങൾ പാലിച്ചാലും തടി കുറയുന്നില്ലെന്നാണ് ചിലരുടെയെങ്കിലും പരാതി. കൃത്യമായ ഡയറ്റും വ്യായാമവും പിന്തുടരേണ്ടത് ആവശ്യമാണ്. വണ്ണം പോലെ തന്നെ ചാടിയ വയറും മിക്കവരുടെയും പ്രശ്‌നമാണ്. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനായി ഒരു അടിപൊളി ഡ്രിങ്ക് തയാറാക്കിയാലോ? എളുപ്പത്തിൽ വയറ് കുറക്കാൻ സൂപ്പറാണിത്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

കുമ്പളങ്ങയാണ് ഇവിടെ താരം. മറ്റു പച്ചക്കറിയുടെ അത്രയും പ്രാധാന്യം ഇല്ലെങ്കിലും കുമ്പളങ്ങ ഇന്ന് മിക്കവരും കഴിക്കാറുണ്ട്. മോര് കറിയും ഓലനുമൊക്കെ തയാറാക്കാനും കുമ്പളങ്ങ ഉപയോഗിക്കുന്നുണ്ട്. നിരവധി പോഷകഗുണങ്ങളുള്ള കുമ്പളങ്ങയിൽ വലിയ അളവിൽ ജലാംശം ഉണ്ട്. കാലറി തീരെ കുറഞ്ഞ പച്ചക്കറി ആയതിനാൽ തടിയും വയറും കുറക്കാൻ കുമ്പളങ്ങ നല്ലതാണ്. കുമ്പളങ്ങ കൊണ്ട് ഒരു സ്പെഷൽ ഡ്രിങ്ക് തയാറാക്കാം.

കുമ്പളങ്ങയുടെ തൊലികളഞ്ഞ് വൃത്തിയാക്കിയതിനു ശേഷം ചെറിയ കഷ്‌ണങ്ങളാക്കി മുറിക്കാം. മിക്സിയുടെ ജാറിലേക്ക് ഈ കഷണങ്ങളും ഇത്തിരി കുരുമുളകും മല്ലിയിലയും ആവശ്യത്തിനുള്ള ഉപ്പും ഇത്തിരി ജീരകവും ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം. ശേഷം അരിപ്പയിൽ അരിച്ച് നാരങ്ങാ നീരും ചേർത്ത് രാവിലെ കുടിക്കാവുന്നതാണ്. ഇതല്ലാതെ കുമ്പളങ്ങ കഷ്ണത്തിനൊപ്പം പുതിനയിലയും ആവശ്യത്തിനുള്ള ഉപ്പും നാരങ്ങാ നീരും ചേർത്ത് ജൂസായി കുടിക്കാനും നല്ലതാണ്. വയറ് കുറക്കാൻ സൂപ്പറാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!