കേളകത്ത് യൂത്ത് കോൺഗ്രസിന്റെ ഒപ്പ് ശേഖരണം

കേളകം: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ.എസ്.എ മാപ്പിൽ പുതുതായി ഉൾപ്പെട്ട കേളകം, കണിച്ചാർ, കോളയാട് വില്ലേജുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജനകീയ ഒപ്പ് ശേഖരണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വിപിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോണി പൊങ്ങൻപാറ അധ്യക്ഷത വഹിച്ചു.
കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി എബിൻ പുന്നവേലിൽ, റെജിനോൾഡ് മൈക്കിൾ , വിമൽ കൊച്ചുപുര, കെ.എസ് .അജിൻ, അശ്വിൻ സജീവ് , ജിൽജോ കളത്തിൽ എന്നിവർ നേതൃത്വം നൽകി. നിലവിലത്തെ റിപ്പോർട്ട് പ്രകാരം പാലുകാച്ചി, കുനംപള്ള, ഏലപ്പീടിക, ചീങ്കണ്ണിപ്പുഴയുടെ അതിർത്തി പ്രദേശങ്ങൾ, ബാവലി പുഴയുടെ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങൾഇ.എസ്.എ പരിധിയിൽ വരും. ഇത് ജനവാസ മേഖലയെ ഏതുവിധേനയും പിടിച്ചെടുക്കാനുള്ള വനം വകുപ്പിൻറെ നീക്കമാണെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം.