പ്ലസ് വണ്‍ മാര്‍ജിനല്‍ സീറ്റ്: സ്കൂളുകള്‍ക്ക് അപേക്ഷ നല്‍കാം

തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ പത്ത് ശതമാനം പ്ലസ് വൺ സീറ്റ് വർധിപ്പിക്കുന്നതിന് സ്കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ഏഴ് ജില്ലയിലെ എല്ലാ സ്കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധനവാണ് നിലവിൽ നടത്തിയത്.
ഇതിനൊപ്പം ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് പത്ത് ശതമാനം സീറ്റ് കൂടെ അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിനായി സ്കൂളുകൾക്ക് 24 വരെ അപേക്ഷ സമർപ്പിക്കാം. നിലവിൽ 3,90,252 വിദ്യാർഥികളാണ് പ്ലസ് വണ്ണിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. 4,10,673 പേർ ലോഗിൻ നടപടികളും പൂർത്തിയാക്കി. സംസ്ഥാനത്ത് 4,66,261 സീറ്റാണ് പ്ലസ് വണ്ണിന് ലഭ്യമാക്കിയിട്ടുള്ളത്.