ഓപറേഷൻ ആഗ്; 306 പേർക്കെതിരെ നടപടി

കണ്ണൂർ : സാമൂഹ്യ വിരുദ്ധർക്കെതിരെയും സ്ഥിരം കുറ്റവാളികൾക്കെതിരെയും നടക്കുന്ന സ്പെഷ്യൽ ഡ്രൈവിൽ ( OPERATION AAG ) കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ ഇതുവരെയായി 306 പേർക്കെതിരെ നടപടി സ്വീകരിച്ചു
സാമൂഹ്യ വിരുദ്ധരെയും സ്ഥിരം കുറ്റവാളികളേയും നിയന്ത്രിക്കുന്നതിനു പോലീസിന്റെ ‘ഓപ്പറേഷന്‍ ആഗ് ‘ സ്പെഷ്യൽ ഡ്രൈവിൽ കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ ഇതുവരെയായി 306 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് നടപടികൾ സ്വീകരിച്ചു. ജില്ലയിൽ 15.05.2024 മുതൽ നടക്കുന്ന പരിശോധനയിലാണ് നടപടി.
സ്പെഷ്യൽ ഡ്രൈവിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 213 പേർക്കെതിരെയും വാറണ്ട് കേസിൽ പ്രതികളായ 63 പേർക്കെതിരെയും, ഗുരുതര കുറ്റം ചെയ്ത രണ്ട് പേർക്കെതിരെയും കാപ്പ പ്രകാരം ഒരാൾക്കെതിരെയും മറ്റ് ക്രിമിനൽ കേസിൽ ഉൾപ്പെട്ട 27 പേർക്കെതിരെയും അറസ്റ്റ് ഉൾപ്പെടെ നിയമനടപടികൾ സ്വീകരിച്ചു.
വരും ദിവസംങ്ങളിലും ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന്
സിറ്റി പോലീസ് കമ്മീഷണർ ശ്രീ അജിത് കുമാർ ഐ.പി.എസ് അറിയിച്ചു.