ഡോ.വി.ഭാസ്‌കരൻ ചരമ വാർഷിക ദിനാചരണം

പേരാവൂർ: സീനിയർ സിറ്റിസൺ ഫോറം സ്ഥാപകാംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന ഡോ. വി.ഭാസ്‌കരന്റെ ഇരുപതാം ചരമ വാർഷിക ദിനാചരണവും അനുസ്മരണവും നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.സി.എഫ് ബ്ലോക്ക് ചെയർമാൻ ജോസഫ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്രഹാം തോണക്കര അനുസ്മരണ പ്രഭാഷണം നടത്തി. പയ്യനാടൻ നാണു, മാലൂർ.പി. കുഞ്ഞികൃഷ്ണൻ, കെ.കെ. മുകുന്ദൻ, പി.വി. നാരായണൻ എന്നിവർ സംസാരിച്ചു.