സർവകലാശാല സെനറ്റ് നിയമനം; ഗവർണർക്ക് കോടതിയിൽ നിന്ന് തിരിച്ചടി

Share our post

കൊച്ചി: കേരള സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. സെനറ്റിൽ ഗവർണർ നിയമിച്ച നാല് അംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. ചാൻസലറെന്ന നിലയിൽ സ്വന്തം തീരുമാനപ്രകാരം സെനറ്റ് നിയമനം നടത്താമെന്ന ഗവർണറുടെ വാദമാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.

അതേസമയം സർക്കാർ നിയമിച്ച രണ്ടുപേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു. സർക്കാരിന്റെ ശുപാർശ ഇല്ലാതെ ഗവർണർ നടത്തിയിരിക്കുന്ന നാല് സെനറ്റ് അംഗങ്ങളുടെ നിയമനം റദ്ദാക്കിയതിനു പിന്നാലെ ആറ് ആഴ്ചയ്ക്കകം പുതിയ നിയമനം നടത്തണമെന്നും നിര്‍ദേശം നല്‍കി.

കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പറഞ്ഞു. നിയമപരമായും രാഷ്ട്രീയപരമായും ഗവർണർക്കേറ്റ തിരിച്ചടിയാണ്. ഗവർണർ ഭരണഘടനാപദവിയെ രാഷ്ട്രീയപരമായി ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനെതിരായിട്ടായിരുന്നു എസ്.എഫ്.ഐയുടെ സമരം. ഗവർണറെ പിന്തുണച്ച യു.ഡി.എഫ്. ഉള്‍പ്പെടെയുള്ളവര്‍ക്കേറ്റ തിരിച്ചടിയാണ് ഇതെന്നും ആർഷോ കൂട്ടിച്ചേർത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!