കീം 2024: ഫാര്‍മസി പ്രവേശന പരീക്ഷയുടെ തീയതി മാറ്റി

കൊച്ചി : 2024-25 അധ്യയന വര്‍ഷത്തെ ഫാര്‍മസി കോഴ്‌സ് പ്രവേശനത്തിന് ഉള്ള എന്‍ട്രന്‍സ് പരീക്ഷയുടെ തീയതി പുതുക്കി. ജൂണ്‍ ആറിന് മൂന്നര മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ.
ഫാര്‍മസി പരീക്ഷ മാത്രം എഴുതുന്ന വിദ്യാർഥികൾ ആറിന് ഉച്ചക്ക് ഒരു മണിക്ക് പരീക്ഷ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിശദ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in ഫോണ്‍: 0471 2525300
ഫാര്‍മസി പരീക്ഷക്ക് പുറമേ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ടര്‍, മറ്റ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ എന്നിവയുടെ പ്രവേശനത്തിന് നടത്തുന്ന പരീക്ഷയാണ് കീം. ജൂണ്‍ ഒന്ന് മുതല്‍ ഒൻപത് വരെയാണ് ഇത്തവണത്തെ കീം പരീക്ഷ.