56 കാറ്റഗറികളിലായി പി.എസ്.സി വിജ്ഞാപനം

Share our post

സര്‍വകലാശാലകളില്‍ സിസ്റ്റം അനലിസ്റ്റ്‌ അസിസ്റ്റന്റ് എന്‍ജിനീയര്‍, എച്ച് എസ് ടി (ഡ്രോയിങ്, തയ്യല്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍) എന്നിവ ഉള്‍പ്പെടെ 56 കാറ്റഗറികളിലായി കേരള പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു.

keralapsc.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. അവസാന തീയതി: ജൂണ്‍ 19. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം): സിസ്റ്റം അനലിസ്റ്റ്, വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് II, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇന്‍സ്ട്രുമെന്റേഷന്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്‌ട്രോണിക്‌സ്), അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് II, എല്‍ ഡി ക്ലാര്‍ക്ക്. ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാ തലം): ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) (LPS), ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു പി എസ്, ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി), തയ്യല്‍ ടീച്ചര്‍ (ഹൈസ്കൂൾ), ഫാര്‍മസിസ്റ്റ് ഗ്രേഡ് II ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ (ഹൈസ്കൂള്‍) മലയാളം മീഡിയം, ഡ്രോയിങ് ടീച്ചര്‍ (ഹൈസ്കൂൾ ), പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി), പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി), ലബോറട്ടറി അറ്റന്‍ഡര്‍, ഡഫേദാര്‍, പ്രസ്സ്മാന്‍. സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ – സ്റ്റാറ്റിസ്റ്റിക്‌സ്, ഓവര്‍സിയര്‍ ഗ്രേഡ് III/ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് III (സിവില്‍)/ ട്രേസര്‍/ വര്‍ക്ക് സൂപ്രണ്ട്

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം): ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!