ഗ്രന്ഥേ സായികൃഷ്ണ കണ്ണൂർ അസി.കളക്ടർ

Share our post

കണ്ണൂർ: അസിസ്റ്റൻ്റ് കലക്ടറായി ഗ്രന്ഥേ സായികൃഷ്ണ ചുമതലയേറ്റു. 2023 ഐ.എ.എസ് ബാച്ചിലുള്ള ഗ്രന്ഥേ സായികൃഷ്ണ തെലുങ്കാന സ്വദേശിയാണ്.

കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബി. ടെക് നേടിയിട്ടുണ്ട്. അതിനു ശേഷം രണ്ടു വർഷം ടൂൾ ഡിസൈൻ എഞ്ചിനീയറായി ( L&T – ISCAR India Limited) ജോലി നോക്കിയിട്ടുണ്ട്.

പുതിയ അസിസ്റ്റൻ്റ് കലക്ടറെ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ ചേംബറിൽ സ്വീകരിച്ചു. എ.ഡി.എം.കെ നവീൻ ബാബു കലക്ടറേറ്റിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!