ഭാര്യവീട് കാറിടിച്ചുകയറ്റി തകർത്ത ഭർത്താവിനെതിരേ കേസ്

കണ്ണൂര്‍: ഭാര്യവീട് കാറിടിച്ച് തകർത്ത ആൾക്കെതിരേ കേസെടുത്ത് പോലീസ്. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം കാഞ്ഞിരച്ചാലിൽ നടന്ന സംഭവത്തിൽ, ഇരിക്കൂറിലെ കെ.ആർ. സാജിദിന്റെ പേരിലാണ് മയ്യിൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് കേസിനാസ്പദമായ സംഭവം.
ഭാര്യ സി.പി. റംസീനയും മകളും താമസിക്കുന്ന അസ്മ മൻസിലിൽ എന്ന വീട്ടിലേക്കാണ് ഇയാൾ കാർ ഇടിച്ച് കയറ്റിയത്. വീടിന് പിറകിലെ ഇരുമ്പ് ഗ്രിൽ തകർത്ത് അടുക്കളയിലേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സീനയുടെ മാതാവ് സി.പി. അസ്മയെ മർദിക്കുകയും വീടിന്റെ ജനാലകളും അലമാരകളും കമ്പിപ്പാര ഉപയോഗിച്ച് തകർക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. നേരത്തെ കേസിലകപ്പെട്ട് സാജിദ് ജയിലായതോടെയാണ് റംസീന സ്വന്തം വീട്ടിലേക്ക് താമസം മാറിയത്.