റെയിൽവെ സ്റ്റേഷന് സമീപത്തു നിന്ന് ഫോൺ തട്ടിപ്പറിച്ച ആൾ അറസ്റ്റിൽ

തലശ്ശേരി : റെയിൽവെ സ്റ്റേഷന് സമീപത്തു നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച സംഭവത്തിൽ മറുനാടൻ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ ബനിയാ ബുക്കൽ പാർക്കിലെ മുഹമ്മദ് സമീറിനെയാണ് (23) തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.നഗരത്തിലെ കച്ചവടക്കാരനായ അബ്ദുൾ റഹിം നടന്നുപോകുമ്പോൾ പിന്നിൽനിന്ന് തള്ളിയിട്ട് മൊബൈൽ ഫോണും പേഴ്സും തട്ടിപ്പറിച്ചെന്നാണ് പരാതി. റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.