കനത്തമഴയിൽ കല്ലുകൾ ട്രാക്കിലേക്ക് വീണു; മേട്ടുപ്പാളയം-ഊട്ടി റൂട്ടിൽ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ഊട്ടി: കനത്തമഴയെ തുടര്‍ന്ന് ഊട്ടിയില്‍ പൈതൃക ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മൗണ്ടെയ്ന്‍ ട്രെയിന്‍ ട്രാക്കില്‍ കല്ലുകള്‍ വീണതോടെയാണ് മേട്ടുപ്പാളയം-ഊട്ടി റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് ഊട്ടി പൈതൃക ട്രെയിന്‍ പാതയില്‍ കല്ലുകള്‍ ഇടിഞ്ഞുവീണത്.
കല്ലാര്‍ സ്റ്റേഷനും ഹില്‍ഗ്രോവ് സ്‌റ്റേഷനും ഇടയിലായിരുന്നു സംഭവം. കല്ലുകള്‍ നീക്കി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ടെന്ന് സേലം ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു. നീലഗിരിയിലും കോയമ്പത്തൂരിലും ഇപ്പോള്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്.