പേരാവൂർ തെറ്റുവഴിയിൽ ആസിഡാക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു

പേരാവൂർ: തെറ്റുവഴി വേക്കളത്ത് ആസിഡാക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.വേക്കളത്തെ കണ്ണോത്തുംകണ്ടി രവീന്ദ്രനാണ്(54) ദേഹമാസകലം പൊള്ളലേറ്റത്. ഇദ്ദേഹത്തെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം പരിയാരം മെഡിക്കൽ കോളേജാസ്പത്രിയിലേക്ക് കൊണ്ടുപോയി.ശനിയാഴ്ച 12 മണിയോടെയാണ് സംഭവം. അയൽവാസിയായ കക്കാടൻകണ്ടി കുഞ്ഞിരാമനാണ് രവീന്ദ്രനെ ആസിഡൊഴിച്ച് പൊള്ളലേൽപ്പിച്ചതെന്നും വഴിത്തർക്കമാണ് അക്രമണത്തിന് കാരണമെന്നും രവീന്ദ്രൻ പറഞ്ഞു.