മേയര്‍-കെ.എസ്.ആർ.ടിസി ഡ്രൈവര്‍ തര്‍ക്കം; ബസിലെ വേഗപ്പൂട്ടും ജി.പി.എസും പ്രവര്‍ത്തനരഹിതം

തിരുവനന്തപുരം: മേയര്‍-കെ.എസ്.ആർ.ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ പുതിയ കണ്ടെത്തല്‍. പൊലീസിന്റെ ആവശ്യ പ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ബസില്‍ നടത്തിയ പരിശോധനയില്‍ യദു ഓടിച്ച ബസിന്റെ സ്പീഡ് ഗവണറും ജി.പി.എസും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. രണ്ട് മാസമായി ബസിന്റെ വേഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയാണ്. അതുപോലെ തന്നെ ജി.പി.എസ് മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.