മദ്യലഹരിയില്‍ ട്രാന്‍ഫോര്‍മറില്‍ കയറിയ ആള് ഷോക്കേറ്റ് മരിച്ചു

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ട്രാന്‍ഫോര്‍മറില്‍ കയറിയ ആള് ഷോക്കേറ്റ് മരിച്ചു. നയാബസാറിലുള്ള തട്ടുകടയിലെ ജീവനക്കാരനായ ഉദയന്‍ ആണ് മരിച്ചത്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മദ്യലഹരിയില്‍ ട്രാന്‍സ്ഫോര്‍മറില്‍ കയറിയ ഇയാള്‍ വൈദ്യുതി കമ്പിയില്‍ തൊട്ടതോടെ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു.
ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോട്ടയം സ്വദേശിയായ ഉദയന്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ അധികമായി കാഞ്ഞങ്ങാടാണ് താമസം.