കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ജോലി അവസരങ്ങൾ

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന്റെ കൊച്ചി, പോര്‍ട്ട് ബ്ലെയര്‍ യൂണിറ്റുകളിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ അപേക്ഷിക്കാം. ജനറല്‍ വര്‍ക്കര്‍, അക്കൗണ്ടന്റ് തസ്തികകളിലായി ആകെ 16 ഒഴിവുണ്ട്.
ജനറല്‍ വര്‍ക്കര്‍ (കാന്റീന്‍), കരാർ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ശമ്പളം: ആദ്യ വര്‍ഷം 20,200 രൂപ, രണ്ടാം വര്‍ഷം 20,800 രൂപ, മൂന്നാം വര്‍ഷം 21,500 രൂപ.
യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫുഡ് പ്രൊഡക്ഷന്‍/ ഫുഡ് & ബിവറേജസ് സര്‍വീസില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ കാറ്ററിങ് ആൻ്റ് റസ്റ്ററന്റ് മാനേജ്മെന്റില്‍ കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള രണ്ട് വര്‍ഷ വൊക്കേഷണല്‍ സര്‍ട്ടിഫിക്കറ്റ്, മലയാള ഭാഷ പരിജ്ഞാനം എന്നിവ അഭികാമ്യം. പ്രായം: 30 വയസ്സ് കവിയരുത്.
പ്രാക്ടിക്കല്‍ ടെസ്റ്റ്, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍. എഴുത്ത് പരീക്ഷ 20 മാര്‍ക്കിനാണ്. 80 മാര്‍ക്കിന്റെതാണ് പ്രാക്ടിക്കല്‍ ടെസ്റ്റ്. അപേക്ഷ: ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മേയ് 22
പോര്‍ട്ട്ബ്ലെയറിൽ അക്കൗണ്ടന്റ്, ഒഴിവ് – ഒന്ന്. ശമ്പള സ്‌കെയില്‍ 28,000- 1,10,000 രൂപ, യോഗ്യത: കൊമേഴ്സില്‍ ബിരുദാനന്തര ബിരുദം. കേന്ദ്ര സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫിനാന്‍സ്/ അക്കൗണ്ടിങ് മേഖലയില്‍ ഏഴ് വര്‍ഷ പ്രവൃത്തി പരിചയം. പ്രായം: 45 വയസ്സ് കവിയരുത്. അപേക്ഷ: ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മേയ് 20. കൂടുതൽ വിവരങ്ങൾക്ക് www.cochinshipyard.in .